കേജരിവാളിന്റെ സ്വപ്നപദ്ധതി പ്രാബല്യത്തിലേക്ക്; സര്‍ക്കാര്‍ സേവനങ്ങ ഇനിമുതല്‍ വീട്ടുപടിക്കല്‍; മറ്റു സംസ്ഥാനങ്ങള്‍ കണ്ടുപഠിക്കണം

ഡല്‍ഹിയില്‍ റേഷന്‍ കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സും ഉള്‍പ്പടെ സര്‍ക്കാരില്‍ നിന്നു ലഭിക്കേണ്ട വിവിധ സര്‍ട്ടിഫിക്കറ്റുകളും സേവനങ്ങളും വീട്ടിലെത്തിച്ചു നല്‍കുന്ന സര്‍ക്കാര്‍ പദ്ധതി ജൂലൈ അവസാനം മുതല്‍ ആരംഭിക്കും. ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയാണിത്.
പദ്ധതി നടപ്പില്‍ വരുന്നതോടെ എട്ടു സര്‍ക്കാര്‍ വകുപ്പുകളുടെ കീഴില്‍ വരുന്ന നാല്‍പതോളം സേവനങ്ങളാണ് ഡല്‍ഹിയിലെ ജനങ്ങളുടെ വീട്ടിലെത്തിച്ചു നല്‍കുന്നത്. സമയലാഭത്തിനു പുറമേ സര്‍ക്കാര്‍ സേവനങ്ങളിലെ സുതാര്യത കൂടി ഉറപ്പു വരുത്തുകയാണു പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയിലൂടെ കൈക്കൂലി എന്നത് പൂര്‍ണമായും ഒഴിക്കാന്‍ ആകുമെന്നാണ് കേജരിവാള്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 16ന് ചേര്‍ന്ന ഡല്‍ഹി സര്‍ക്കാരിന്റെ കാബിനറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തിരുന്നത്. നാലു മാസത്തിനുള്ളില്‍ നടപ്പാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ അംഗീകാരം നല്‍കാതിരുന്നതിനാല്‍ പദ്ധതി നീണ്ടുപോയി. പിന്നീട് കഴിഞ്ഞ ജനുവരിയിലാണ് ലെഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയത്.
https://www.facebook.com/Malayalivartha




















