Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

നിപാ ഭീതി ഒഴിയാതെ സംസ്ഥാനം; പനി വ്യാപിക്കാന്‍ സാധ്യത കൂടുതല്‍ സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം; പൊതുജനങ്ങളെത്തുന്ന എല്ലാ സര്‍ക്കാര്‍ പരിപാടികളും റദ്ദാക്കി

02 JUNE 2018 02:44 AM IST
മലയാളി വാര്‍ത്ത

നിപാ വൈറസ് ബാധ രണ്ടാം വീണ്ടും വ്യാപിക്കാന്‍ സാധ്യത ഉള്ളതിനാല്‍ കോഴിക്കോട്ട് ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിലാണ്. കൂടാതെ സംസ്ഥാനത്തുടനീളം ജാഗ്യതാ നിര്‍ദേശവും നല്‍കി 17 പേരുടെ ജീവന്‍ അപഹരിച്ച വൈറസ് വീണ്ടും വ്യാപിക്കാനുള്ള സാധ്യത യുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞമാസം ജില്ലയിലെ വിവിധ ആശുപത്രികളില്‍ മരിച്ചവരുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ശേഖരിക്കാനും മെഡിക്കല്‍ കോളേജിലും ബാലുശേരി താലൂക്ക് ആശുപത്രിയിലും ചില പ്രത്യേക ദിവസങ്ങളില്‍ വന്നവരുടെ പട്ടിക തയാറാക്കാനും തീരുമാനിച്ചു. വയനാട് ജില്ലയിലെ സ്‌കൂളുകള്‍ തുറക്കുന്നത് ആറാംതിയ്യതിയിലേക്ക് മാറ്റി. മലപ്പുറത്ത് നിപാ ബാധിച്ച് മരിച്ചവരുടെ പ്രദേശത്തെ കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കുന്നതിനുമുമ്പ് പരിശോധന നടത്താനുംനിര്‍ദേശിച്ചു. പൊതുജനങ്ങളെത്തുന്ന എല്ലാ സര്‍ക്കാര്‍ പരിപാടികളും റദ്ദാക്കി. കോഴിക്കോട് ജില്ലയില്‍ ജനത്തിരക്കുള്ള മജിസ്‌ട്രേറ്റ് കോടതികളും കുടുംബകോടതികളും ആറ് വരെ അടച്ചിടാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ നിര്‍ദേശിച്ചു. വിവാഹം, ഇഫ്താര്‍ വിരുന്ന് തുടങ്ങിയ സ്വകാര്യ പരിപാടികളും ബാഹ്യസമ്മര്‍ദമില്ലാതെ നിര്‍ത്തിവച്ച് ജനങ്ങള്‍ സഹകരിക്കുന്നു. റമദാന്‍ കാലത്തെ ബന്ധുവീടുകളിലേക്കുള്ള സന്ദര്‍ശനവും കുറഞ്ഞു. ബസ്സുകളില്‍ അത്യാവശ്യക്കാരേ യാത്ര ചെയ്യുന്നുള്ളു.

പുറത്തിറങ്ങുന്നവരിലേറെയും മാസ്‌കുകള്‍ ധരിക്കുന്നു. ജില്ലയിലെ സ്‌കൂളുകള്‍ തുറക്കുന്നത് വീണ്ടും നീട്ടിവയ്ക്കാനും ആലോചനയുണ്ട്. തീരുമാനം ശനിയാഴ്ചയുണ്ടാകും. അഞ്ചിന് തുറക്കാനാണ് നേരത്തെയുള്ള ധാരണ.

അതേസമയം, രോഗം ബാധിച്ച് മെഡിക്കല്‍ കോളേജില്‍ കഴിയുന്ന നേഴ്‌സിങ് വിദ്യാര്‍ഥിനിയടക്കം രണ്ടുപേര്‍ക്ക് വെള്ളിയാഴ്ചത്തെ പരിശോധനയില്‍ നിപാ ബാധയില്ലെന്ന് വ്യക്തമായി. വ്യാഴാഴ്ച രാത്രിവരെ 1500 ഓളം പേരുണ്ടായിരുന്ന സമ്ബര്‍ക്ക പട്ടിക വെള്ളിയാഴ്ച 1949ലേക്ക് ഉയര്‍ന്നു. വെള്ളിയാഴ്ച മണിപ്പാലില്‍ ഏഴുപേരുടെ സാമ്ബിള്‍ പരിശോധിച്ചതില്‍ ആര്‍ക്കും വൈറസ് ബാധയില്ല. നിപാ രോഗലക്ഷണങ്ങളുമായി 17 പേര്‍ ഇപ്പോള്‍ മെഡിക്കല്‍ കോളേജിലുണ്ട്.

നിപാ വൈറസ് ആദ്യം ബാധിച്ചതും മരിച്ചതും ആരെന്ന് ഉറപ്പിക്കലാണ ആരോഗ്യ വകുപ്പിനു് ഇ്‌പ്പോഴും വെല്ലുവിളിയായിരിക്കുന്നത്. ഇപ്പോഴുള്ള നിഗമനം പന്തിരിക്കരയിലെ മുഹമ്മദ് സാബിത്താണെങ്കിലും. അതിനുമുമ്പ് ആര്‍ക്കെങ്കിലും രോഗം പിടിപെട്ടോ എന്നും അന്വേഷിക്കുന്നുണ്ട്. വൈറസ് ബാധയുടെ രണ്ടാം ഘട്ടം ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തിയിരുന്നതാണെന്ന് മന്ത്രി കെ കെ ശൈലജ പ്രസ്താവനയില്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ നിപായെ പ്രതിരോധിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എങ്കിലും വലിയ ജാഗ്രത ആവശ്യമാണ്.

നിപാ ബാധിതരുമായി അടുത്തിടപഴകിയവര്‍ നിശ്ചിത കാലാവധി കഴിയുന്നതുവരെ കൂട്ടായ്മകള്‍ ഒഴിവാക്കണം. രോഗികള്‍ക്ക് നിപാ കണ്‍ട്രോള്‍ സെല്ലില്‍ ബന്ധപ്പെടാം. എല്ലാ സുരക്ഷയും ഏര്‍പ്പെടുത്തും. നാടിനെ രക്ഷിക്കാനുള്ള പ്രയത്‌നത്തില്‍ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. ശനിയാഴ്ച രാവിലെ നടക്കുന്ന അവലോകന യോഗത്തില്‍ മന്ത്രി പങ്കെടുക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (1 hour ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (3 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (3 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (3 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (4 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (4 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (4 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (4 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (4 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (7 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (10 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (10 hours ago)

Malayali Vartha Recommends