കെഎസ്‌ആര്‍ടിസിയില്‍ തച്ചങ്കിരിയുടെ പരിഷ്‌കാരങ്ങൾ ഫലം കണ്ട് തുടങ്ങുന്നു; തുടര്‍ച്ചയായ രണ്ടാം മാസവും കൃത്യമായി ശമ്പളം വിതരണം ചെയ്തു

ദീര്‍ഘകാല വായ്പയിലെക്ക് മാറിയതിനൊപ്പം വരുമാനം വര്‍ധിപ്പിച്ചും ചെലവ് ചുരുക്കിയുമാണ് നഷ്ട കണക്കുകള്‍ മാത്രം പറഞ്ഞിരുന്ന കെഎസ് ആര്‍ടി സി പ്രതിസന്ധിയില്‍ നിന്നും മെല്ലെ കര കയറാൻ സഹായിക്കുന്നു . ഏപ്രില്‍ മാസത്തെ പോലെ മെയ് മാസത്തിലും കൃത്യമായി ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യാനായത് ഇതിന്‍റെ തെളിവാണ്.
ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് മെയ് മാസത്തില്‍ 40 കോടിരൂപ അധിക വരുമാനം കെ.എസ്.ആര്‍.ടി.സി ക്ക് ലഭിച്ചതായി കണക്ക് കൂട്ടൽ. എന്നാല്‍ ഡീസല്‍ വിലവര്‍ധനവിനെ തുടര്‍ന്ന് 10.08 കോടിയുടെ അധികചിലവാണ് കെഎസ് ആര്‍ടി സിയില്‍ മെയ് മാസത്തില്‍ ഉണ്ടായത്. കെഎസ് ആര്‍ടി സിയില്‍ 96 കോടി രൂപയാണ് പ്രതിമാസം ശമ്പള വിതരണത്തിനായി ആവശ്യമുള്ളത്. കഴിഞ്ഞ മാസത്തില്‍ 50 കോടി രൂപ സര്‍ക്കാരിനോട് സഹായം ആവശ്യപ്പെട്ടപ്പോള്‍, 20 കോടി ലഭിച്ചു. എന്നാല്‍ മെയ് മാസത്തില്‍ കെഎസ് ആര്‍ടി സിയ്ക്ക് ലഭിച്ച അധിക വരുമാനമായ 40 കോടി വലിയ ആശ്വാസവുമായി.
ഇതോടെ തുടര്‍ച്ചയായ രണ്ടാം മാസവും കൃത്യമായി ശമ്പള വിതരണം ചെയ്യാനായി എന്നത് സി.എം.ഡിയായ ടോമിന്‍ ജെ തച്ചങ്കരിയുടെ മികവായിട്ടാണ് വിലയിരുത്തുന്നത്. മെയ് മാസത്തില്‍ ഭൂരിഭാഗം ദിവസങ്ങളിലും വരുമാനം 6.5 കോടി രൂപയായിരുന്നു. പത്ത് ദിവസങ്ങളില്‍ 7 കോടിക്കും മുകളിലെത്തി. വായ്പാ തിരിച്ചടവ് കുറഞ്ഞതോടെ 50 കോടിയോളം രൂപ കെഎസ് ആര്‍ടി സി നീക്കിയിരിപ്പാക്കി.
https://www.facebook.com/Malayalivartha





















