മുഖം പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിൽ... പെണ്‍കുട്ടിയുടെ പല്ല് കമ്പിയിട്ടതും പ്രായവും മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജസ്‌നയോട് യോജിക്കുന്നു; മൃതദേഹം കത്തിക്കുന്നതിനിടെ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട അവർ ആര്? കൂടുതൽ അന്വേഷണത്തിനായി കേരള പോലീസ് സംഘം തമിഴ്‌നാട്ടിലേക്ക്...

ജെസ്‌നയെ കാണാതായിട്ട് മാസങ്ങൾ പിന്നിടുമ്പോള്‍ ഞെട്ടിപ്പിക്കുന്ന സംശയങ്ങളാണ് പുറത്തുവരുന്നത്. പല്ലില്‍ കമ്പിയിട്ട പെണ്‍കുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെന്നുള്ള വിവരമാണ് ഏറ്റവും ഒടുവിലായി പുറത്ത് വരുന്നത്. കൂടുതല്‍ അന്വേഷണത്തിനായി ജസ്‌നയുടെ കേസ് അന്വേഷിക്കുന്ന കേരള പോലീസ് സംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചു.
ചെെന്നെയ്ക്കടുത്ത് കാഞ്ചിപുരത്താണ് കത്തിക്കരിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തമിഴ്‌നാട് പോലീസ് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേരളാ പോലീസ് സംഘം ഇവിടേക്ക് തിരിച്ചത്. കഴിഞ്ഞ 28-ന് െവെകിട്ടാണ് കാഞ്ചീപുരത്ത് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കത്തിക്കുന്നതിനിടെ പോലീസ് വരുന്നത് കണ്ട് രണ്ടു പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് തമിഴ്‌നാട് പോലീസ് അറിയിച്ചത്. കത്തിക്കരിഞ്ഞ പെണ്‍കുട്ടിയുടെ പല്ല് കമ്പിയിട്ടതാണെന്നും പത്തൊന്‍പതിനും 21നും മധ്യേയാണ് പ്രായമെന്നും തമിഴ്‌നാട് പോലീസ് അറിയിച്ചു.
കാണാതായ ജസ്‌നയുടെ പല്ലും കമ്പികെട്ടിയിരുന്നു. പ്രായവും ഏറെക്കുറേ യോജിക്കുന്നു. ഇതോടെയാണ് നേരിട്ടെത്തി സംശയനിവാരണം നടത്താന്‍ കേരളാ പോലീസ് തിരുമാനിച്ചത്. ഇന്ന് രാവിലെ മാത്രമേ മോര്‍ച്ചറിയിലെത്തി മൃതദേഹം കാണാന്‍ പോലും സാധിക്കൂ. പെരുനാട് ഇന്‍സ്‌പെക്ടര്‍ എം.ഐ. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ തിരുവല്ല എസ്.ഐ. ബി. വിനോദ്കുമാര്‍, വെച്ചൂച്ചിറ അഡി. എസ്.ഐ., രണ്ടു പോലീസുകാര്‍ എന്നിവരാണുള്ളത്.
ഒരു സ്ത്രീയുടെ മൃതദേഹം കണ്ടുവെന്നതില്‍ കവിഞ്ഞ് യാതൊരു സൂചനകളും ലഭിച്ചിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന തിരുവല്ല ഡിെവെ.എസ്.പി: ആര്‍. ചന്ദ്രശേഖരപിള്ള പറഞ്ഞു. മുഖം പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. ദേശീയപാതയ്ക്കരുകില്‍ ആളൊഴിഞ്ഞ ഇടത്താണ് മൃതദേഹം കണ്ടെത്തിയത്.
ശാസ്ത്രീയ പരിശോധനകള്‍ നടത്തിയെങ്കിലേ മരിച്ചത് ആരെന്നു തിരിച്ചറിയാന്‍ കഴിയൂ എന്നും ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച് കിട്ടുന്ന വിവരങ്ങള്‍, അത് എത്ര ചെറുതായാലും അന്വേഷിക്കാനാണ് പ്രത്യേക സംഘം തീരുമാനിച്ചിരിക്കുന്നതെന്നും അതു കൊണ്ടാണ് കിട്ടുന്ന വിവരങ്ങള്‍ക്ക് എല്ലാം പിന്നാലെ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയായ ജസ്‌നയ്ക്കായി െമെസൂരിലും ബംഗളൂരുവിലും ഉള്‍പ്പെടെ അന്വേഷണം ശക്തമാക്കുകയും കണ്ടെത്തുന്നവര്‍ക്കോ അതിന് സഹായമായ വിവരം നല്‍കുന്നവര്‍ക്കോ അഞ്ചുലക്ഷം രൂപവരെ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha




















