സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്; ഐഎസ്‌ആര്‍ഒ ഉദ്യോഗസ്ഥയ്ക്ക് പണം നഷ്ടമായി

സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്. തലസ്ഥാനത്ത് നടക്കുന്ന തുടര്‍ച്ചയായ മൂന്നാമത്തെ എടിഎം തട്ടിപ്പാണിത്. ഐഎസ്‌ആര്‍ഒ ഉദ്യോഗസ്ഥയാണ് ഇത്തവണ തട്ടിപ്പിനിരയായത്. 56,000 രൂപയാണ് ഉദ്യോഗസ്ഥയ്ക്ക് നഷ്ടമായത്.
എടിഎം കാര്‍ഡുപയോഗിച്ച് ആറു തവണയായി പണം പിന്‍വലിച്ചെന്ന സന്ദേശമാണ് ലഭിച്ചത്. സേലം ശിവജിപുരത്തെ എടിഎമ്മില്‍ നിന്നാണ് പണം പിന്‍വലിച്ചത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha




















