വെളിച്ചെണ്ണയിൽ വൻതോതിൽ മായം കണ്ടെത്തി; നാല്പത്തിയഞ്ച് ബ്രാൻഡുകൾ ഭക്ഷ്യ സുരക്ഷാ കമ്മീഷ്ണർ നിരോധിച്ചു

വ്യാപകമായി മായം കണ്ടെത്തിയതിനെ തുടര്‍ന്ന് 45 ബ്രാന്‍ഡ് വെളിച്ചെണ്ണ നിരോധിച്ചു. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എം.ജി. രാജമാണിക്ക്യമാണ് ഇക്കാര്യം അറിയിച്ചത്. മായം കലർന്നതാണെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ എം.ജി. രാജമാണിക്ക്യം അറിയിച്ചു. ഇവയുടെ സംഭരണം, വിതരണം, വില്‍പ്പന തുടങ്ങിയവ നിരോധിച്ചിരിക്കുകയാണ്. നിരോധിച്ച ബ്രാന്‍ഡ് വെളിച്ചെണ്ണ ഉത്പനങ്ങള്‍ 2006 ലെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം പാലിക്കുന്നതില്‍ വീഴ്ച്ച വരുത്തിയെന്ന് കണ്ടെത്തിയെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു.
കേര മാത, കേര നൻമ, വെണ്മ, കേര സന്പൂർണം, കേര ചോയിസ്, കേര നാളികേര വെളിച്ചെണ്ണ ഗോൾഡ്, കേസരി, കേരം വാലി, കേര നട്സ്, കേര രുചി, കോക്കനട്ട് ടേസ്റ്റി, കേരാമൃതം, കേര കൂൾ, കേര കുക്ക്, കേര ഫൈൻ, മലബാർ കുറ്റ്യാടി, കഐം സ്പെഷൽ, ഗ്രാൻഡ് കൊക്കോ, മലബാർ ഡ്രോപ്സ്, കേര സുപ്രീം, കേരളീയനാട്, കേര സ്പെഷൽ, കേര പ്യുവർ ഗോൾഡ്, അഗ്രോ കോക്കനട്ട് ഓയിൽ, കുക്ക്സ് പ്രൈഡ്, എസ്കെസ് ഡ്രോപ് ഓഫ് നേച്ചർ, ആയുഷ്, ശ്രീകീർത്തി, കേൾഡ, കേരൾ കോക്കനട്ട് ഓയിൽ, വിസ്മയ, എഎസ് കോക്കനട്ട് ഓയിൽ, പിവിഎസ് ത്രിപതി പ്യുവർ, കാവേരി, കൊക്കോ മേൻമ, അന്നപൂർണ നാടൻ, കേര ടേസ്റ്റി, കേര വാലി, ഫേമസ്, ഹരിത ഗിരി, ഓറഞ്ച്, എൻകെ ജനശ്രീ, കേര നൈസ്, മലബാർ സുപ്രീം, ഗ്രാൻഡ് കുറ്റ്യാടി, കേരള റിച്ച് എന്നീ വെളിച്ചെണ്ണ ബ്രാൻഡുകൾക്കാണ് നിരോധനമേർപ്പെടുത്തിയിട്ടുള്ളത്.
https://www.facebook.com/Malayalivartha





















