നിപ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു, മരിച്ചവരുടെ എണ്ണം 17 ആയി

നിപ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തലശേരി സ്വദേശി റോജ (39) ആണ് മരിച്ചത്. ഇവരെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് പ്രവേശിച്ചിരുന്നത്. ഇതോടെ മരിച്ചവരുടെ എണ്ണം 17 ആയി ഉയര്‍ന്നു. വൈറസ് ബാധ സംശയിക്കുന്ന ആറു പേരെ കൂടി വെള്ളിയാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതോടെ ഇവിടെ ചികിത്സയിലുള്ളവരുടെ എണ്ണം 17 ആയി.
നിലവില്‍ 1949 പേര്‍ നിരീക്ഷണപ്പട്ടികയില്‍ ഉണ്ട്. വൈറസ് ബാധയില്‍ മരിച്ച 18 പേരുമായി ഇടപഴകിയവര്‍ നിരീക്ഷണത്തിലാണ്. ഇതുവരെ 193 പേരുടെ പരിശോധന ഫലത്തില്‍ 18 പേര്‍ക്കാണ് സ്ഥിരീകരിച്ചത്.
എന്നാല്‍, നേരത്തേ വൈറസ് ബാധ സ്ഥിരീകരിച്ച രണ്ടു പേരില്‍ പുതിയ ഫലം നെഗറ്റീവ് ആയത് നിപ ഭീതിക്ക് ചെറിയ ആശ്വാസമായിരുന്നു.
https://www.facebook.com/Malayalivartha





















