ജീന്‍സും ഷര്‍ട്ടുമിട്ട യുവാവ് കൈക്കുഞ്ഞുമായി പാരിഷ് ഹാളിലെത്തി... പരിസരത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം കുഞ്ഞിനെ തറയില്‍ കിടത്തി വേഗത്തില്‍ മറഞ്ഞു; നവജാത ശിശുവിനെ ഉപേക്ഷിക്കാനെത്തിയത് മറ്റൊരു കുട്ടിയുടെ കൈപിടിച്ച്... സി.സി.ടി.വി ദൃശ്യങ്ങൾക്ക് പിന്നാലെ പോലീസ്

കൊച്ചി എളമക്കര സെന്റ് ജോര്‍ജ് പള്ളിയില്‍ ദമ്പതികള്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് കടന്നു. കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പള്ളി അധികൃതര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. എളമക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.
എളമക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ദമ്ബതികള്‍ കുഞ്ഞിനെ ഉപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ പള്ളിയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ദമ്ബതികളെന്ന് കരുതുന്ന ഇവര്‍ക്കൊപ്പം മൂന്നു വയസ് പ്രായം തോന്നിക്കുന്ന മറ്റൊരു കുട്ടിയുമുണ്ടായിരുന്നു. ജീന്‍സും ഷര്‍ട്ടുമിട്ട യുവാവ് കൈക്കുഞ്ഞുമായി പാരിഷ് ഹാളിലെത്തി പരിസരത്ത് ആരുമില്ലെന്ന് യുവാവ് ഉറപ്പുവരുത്തിയ ശേഷം കുഞ്ഞിനെ തറയില്‍ കിടത്തി വേഗത്തില്‍ മറയുകയായിരുന്നു.
കൈക്കുഞ്ഞുമായി ചുരിദാറിട്ട ഒരു യുവതിയും കുട്ടിയുടെ ശെകപിടിച്ച് ഒരു യുവാവും ഒന്നിച്ചു നടന്നുവരുന്നത് പള്ളിക്കു മുന്നിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഉപേക്ഷിക്കുന്നതിനു മുമ്ബ് ഇയാള്‍ കുഞ്ഞിനെ ചുംബിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha




















