നാല് കുഞ്ഞുങ്ങൾ ഉള്ളതിനാൽ ഇനിയും ഒരു കുഞ്ഞിനെ കൂടെ നോക്കാനാവില്ല; കൊച്ചി ഇടപ്പള്ളി പളളിയില്‍ മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍; അച്ഛൻ പോലീസ് കസ്റ്റഡിയിൽ

ഇടപ്പള്ളി പളളിയില്‍ 3 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പള്ളിയുടെ പാരിഷ് ഹാളിന് സമീപത്ത് നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ ഉപേക്ഷിച്ച യുവതിയും യുവാവും സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. കുട്ടിയുടെ അച്ഛനെ പോലീസ് കണ്ടെത്തി. നാല് കുഞ്ഞുങ്ങൾ ഉള്ളതിൽനാൽ ഇനിയും ഒരു കുഞ്ഞിനെ വളർത്താനുള്ള ശേഷി ഇല്ലാത്തതിനാലാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് ഇയാൾ പറഞ്ഞു.
എളമക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ദമ്പതികള്‍ കുഞ്ഞിനെ ഉപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ പള്ളിയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ദമ്പതികളെന്ന് കരുതുന്ന ഇവര്‍ക്കൊപ്പം മൂന്നു വയസ് പ്രായം തോന്നിക്കുന്ന മറ്റൊരു കുട്ടിയുമുണ്ടായിരുന്നു. ജീന്‍സും ഷര്‍ട്ടുമിട്ട യുവാവ് കൈക്കുഞ്ഞുമായി പാരിഷ് ഹാളിലെത്തി പരിസരത്ത് ആരുമില്ലെന്ന് യുവാവ് ഉറപ്പുവരുത്തിയ ശേഷം കുഞ്ഞിനെ തറയില്‍ കിടത്തി വേഗത്തില്‍ മറയുകയായിരുന്നു.
കൈക്കുഞ്ഞുമായി ചുരിദാറിട്ട ഒരു യുവതിയും കുട്ടിയുടെ ശെകപിടിച്ച് ഒരു യുവാവും ഒന്നിച്ചു നടന്നുവരുന്നത് പള്ളിക്കു മുന്നിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഉപേക്ഷിക്കുന്നതിനു മുമ്ബ് ഇയാള്‍ കുഞ്ഞിനെ ചുംബിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
https://www.facebook.com/Malayalivartha





















