നിപ്പ വൈറസ് സംബന്ധിച്ച ആശങ്കകൾ ഒഴിയുന്നില്ല. വൈറസ് ബാധ ഇനിയും പടരാൻ സാധ്യതയുണ്ടെന്നതിനാൽ കടുത്ത ജാഗ്രത വേണമെന്ന് നിർദേശം

നിപ്പ വൈറസ് സംബന്ധിച്ച ആശങ്കകൾ ഒഴിയുന്നില്ല. വൈറസ് ബാധ ഇനിയും പടരാൻ സാധ്യതയുണ്ടെന്നതിനാൽ കടുത്ത ജാഗ്രത വേണമെന്നാണ് നിലവിലെ നിർദ്ദേശം. പൊതു സ്ഥലങ്ങളിൽ ആളുകൾ കൂടുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. നിപ്പാ ബാധയെത്തുടർന്ന് കോഴിക്കോട് ചികത്സയിൽ കഴിയുന്ന രണ്ടു പേരുടെ ആരോഗ്യ നിലയിൽ നല്ല പുരോഗതി.
ഇവർക്ക് റിബാ വൈറിൻ എന്ന മരുന്നാണ് നൽകിയത്.പരിശോധന ഫലങ്ങൾ നെഗറ്റീവാണെങ്കിലും കേന്ദ്ര ആരോഗ്യ സംഘത്തിന്റെ അടക്കം നിർദ്ദേശങ്ങൾക്കനുസരിച്ചേ വിട്ടയക്കൂ.കാര്യങ്ങൾ വിലയിരുത്താൻ ഇന്ന് കോഴിക്കോട് അവലോകന യോഗം ചേരും. മരണം റിപ്പോർട്ട് ചെയ്ത കാരശ്ശേരി പഞ്ചായത്തിൽ കൂടുതൽ നിയന്ത്രണങ്ങളുണ്ട്.
പ്രദേശത്തെ കള്ള് ഷാപ്പുകളെല്ലാം അടപ്പിച്ചു. തെങ്ങിൽ വച്ചാലുകളുണ്ടെന്ന കാരണത്തെ തുടർന്നാണിത്. ജില്ലയിലെ സിനിമാ തിയേറ്ററുകൾ അടച്ചിടുന്ന കാര്യവും പരിഗണനയിലുണ്ട്. തൽക്കാലം കുർബാന കയ്യിൽ സ്വീകരിച്ചാൽ മതിയെന്ന് താമരശ്ശേരി രൂപത ബിഷപ്പ് മാർ റവലിയോസ് ഇഞ്ജനാനിയേൽ പറഞ്ഞു. 193 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്.
https://www.facebook.com/Malayalivartha




















