പ്രാർത്ഥനകൾ ഫലിച്ചു.. കത്തികരിഞ്ഞ പെൺകുട്ടി ജെസ്നയല്ല; ജെസ്നക്കായി കാത്തിരിക്കുന്ന കുടുംബത്തിനും ഉറ്റവർക്കും നാട്ടുകാർക്കും ആശ്വസിക്കാം; അവൾക്ക് എന്തു സംഭവിച്ചു? എവിടെ ? എന്ന ചോദ്യങ്ങൾ ബാക്കിയാക്കി ആശിക്കാം, അവൾ എവിടെയെങ്കിലും സുരക്ഷിതയായി കഴിയുന്നുണ്ടാകുമെന്ന്...

ജെസ്നയുടേതെന്ന് സംശയം തോന്നിക്കുന്ന ചെന്നൈക്ക് സമീപത്തു നിന്നും ലഭിച്ച കത്തികരിഞ്ഞ മൃതദേഹവുമായി ബന്ധപ്പെട്ട് കൂടുതം സ്ഥിരീകരണം. മൃതദേഹം ജെസ്നയുടേതല്ലെന്ന് ഉറപ്പുവരുത്തി. ജെസ്നക്കായി കാത്തിരിക്കുന്ന കുടുംബത്തിനും ഉറ്റവർക്കും നാട്ടുകാർക്കും ആശ്വസിക്കാം. എന്നാലും അവൾക്ക് എന്തു സംഭവിച്ചു എന്നും എവിടെ എന്നും ചോദ്യങ്ങൾ ബാക്കി.
തമിഴ്നാട്ടിൽ കാഞ്ചീപുരം ചെങ്കൽപേട്ടിനു സമീപം പഴവേലിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം, രണ്ടു മാസം മുൻപ് പത്തനംതിട്ടയിൽനിന്നു ദുരൂഹ സാഹചര്യത്തിൽ കാണാതായ ജെസ്നയുടേതാണെന്ന സംശയത്തിന്റെ പേരിൽ പൊലീസ് ഇന്നു പരിശോധിച്ചത്. ജെസ്നയുടേതു പോലെ, മൃതദേഹത്തിന്റെ പല്ലിൽ ക്ലിപ്പുണ്ട്. ഉയരം ഉൾപ്പെടെയുള്ള കാര്യങ്ങളിലും സാമ്യമുണ്ടായിരുന്നു.
കണ്ടെത്തിയ മൃതദേഹത്തിന് ജസ്നയുടേതിനാക്കാള്‍ പ്രായക്കൂടുതല്‍ ഉണ്ടെന്നാണ് വിവരം. മൃതദേഹത്തില്‍ കണ്ടെത്തിയ പല്ലിലെ കമ്പി ജസ്നയുടേതിന് സമാനമല്ലെന്നതും മരിച്ചത് ജസ്നയല്ലെന്ന സൂചനയിലേക്ക് എത്തിച്ചേരാന്‍ കാരണമായി. ഇക്കാര്യങ്ങള്‍ തെളിയിക്കുന്നതിന് ഡിഎന്‍ എ പരിശോധന നടത്തും.
മൃതദേഹത്തിൽ മൂക്കുത്തിയുണ്ട്. കത്തിച്ച സ്ഥലത്തുനിന്നു ബാഗിന്റേതെന്നു സംശയിക്കുന്ന കമ്പി, കോയമ്പത്തൂരിൽ പായ്ക്ക് ചെയ്തെന്നു രേഖപ്പെടുത്തിയ വെള്ളക്കുപ്പി എന്നിവ കണ്ടെടുത്തു.
തിങ്കളാഴ്ച പുലർച്ചെ ചെന്നൈ- തിരുച്ചിറപ്പള്ളി ദേശീയപാതയിൽ വിജനമായ പഴവേലിയിലെ റോഡരികിൽ ചാക്കിലിട്ട് എന്തോ കത്തിക്കുന്നത് പൊലീസ് പട്രോൾ സംഘമാണു കണ്ടത്. മനുഷ്യശരീരമാണെന്നു വ്യക്തമായതോടെ, വാഹനത്തിലുണ്ടായിരുന്ന വെള്ളമൊഴിച്ചെങ്കിലും തീ അണഞ്ഞില്ല. തുടർന്ന് അര കിലോമീറ്റർ അകലെയുള്ള ഹോട്ടലിൽനിന്നു വെള്ളം കൊണ്ടുവന്നു തീയണച്ചു. അപ്പോഴേക്കും ശരീരം 90 ശതമാനത്തിലധികം കത്തിയിരുന്നു. പട്രോൾ സംഘത്തെ കണ്ട് രണ്ടുപേർ ഓടിപ്പോയതായി പൊലീസ് പറയുന്നു. കൊലപ്പെടുത്തിയ ശേഷം ഇവിടെയെത്തിച്ച് കത്തിക്കുകയായിരുന്നുവെന്നാണു നിഗമനം.
എന്നാൽ രണ്ട് മാസം മുൻപ് പത്തനംതിട്ടയിൽനിന്നു ദുരൂഹ സാഹചര്യത്തിൽ കാണാതായ ജസ്നയെ സംബധിച്ച അന്വേഷണം ഒരിടത്തും എത്തിയിരുന്നില്ല.ഇതുമായി ബന്ധപ്പെട്ട വീട്ടുകാരുടെ പരാതിയിൽ സംഗ്ര അന്വേഷണം നറ്റക്കുന്നില്ലെന്നും ആരോപണം ഉണ്ട്. ഇതിനിടെ പല കേന്ദ്രങ്ങളിൽനിന്നും കുടുംബത്തേ വേദനിപ്പിക്കുന്ന കിവ ദന്തികൾ സോഷ്യൽ മീഡിയയിൽ പരന്നിരുന്നു.
https://www.facebook.com/Malayalivartha




















