കത്തികരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ജെസ്‌നയുടേതല്ല; സഹോദരൻ സ്ഥിതീകരിച്ചു; കൂടുതൽ വിവരണങ്ങൾക്കായി ഡി എൻ എ പരിശോധന

ജസ്നയുടെ തിരോധനവുമായി ബന്ധപ്പെട്ട് അന്വേഷണ സഘം ഇന്ന് തമിഴ്നാട്ടിലെത്തി.മൃതദേഹം ജസ്‌നയുടേതല്ല എന്ന് സഹോദരൻ തിരിച്ചറിഞ്ഞു. ചെങ്കൽപ്പേട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ജസ്നയുടേതിന് സാമ്യമുള്ളതായിരുന്നു എന്നതായിരുന്നു സംശയത്തിന് ഇടയാക്കിയത്.പല്ലിൽ കമ്പി കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ചെങ്കൽപ്പേട്ട് ഗവൺമെൻറ് ആശുപത്രിയിലാണ് മൃതദേഹം.മുഖം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. ഈ കഴിഞ്ഞ 28 ആം തീയതിയാണ് മൃതദേഹം കണ്ടെത്തിയത്.
ജസ്നയുടെ ബന്ധുക്കളും ഇന്ന് തമിഴ്നാട്ടലെത്തും. മാർച്ച് 22 നാണ് ജസ്റ്റയെ കാണാതാകുന്നത്. കാഞ്ഞപ്പള്ളി സെൻറ് ഡൊമനിക് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ജസ്ന ബന്ധുവിന്റെ വീട്ടിലേക്കുള്ള യാത്രക്കിടെയാണ് കണാതായത്.ആദ്യം ലോക്കൽ പോലീസും പിന്നീട് തിരുവല്ല ഡി.വൈ.എസ് പി യും കേസന്വേഷിച്ചു.ജസ്നയെക്കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha





















