Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

മമ്മൂട്ടിയുടെയും ജയറാമിന്റെയുമെല്ലാം നായികയായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന സമയത്തുള്ള ആനി ഷാജി കൈലാസ് വിവാഹം ഏറെ ചര്‍ച്ചയായി; 22 ആം വിവാഹ വാര്‍ഷികം ആഘോഷിക്കുമ്പോള്‍... 

02 JUNE 2018 10:44 AM IST
മലയാളി വാര്‍ത്ത

മമ്മൂട്ടിയുടെയും ജയറാമിന്റെയുമെല്ലാം നായികയായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന സമയത്ത് ആനിയുടെ അന്നത്തെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ഷാജി കൈലാസുമായുള്ള വിവാഹം ഏറെ ചര്‍ച്ചയായിരുന്നു. 1996 ലായിരുന്നു ഷാജി കൈലാസിനെ ആനി പ്രണയിച്ച് വിവാഹം കഴിച്ചത്. ഷാജിയെ വിവാഹം കഴിക്കുന്നതിന് വേണ്ടി ഹിന്ദുമതത്തിലേക്ക് മാറിയ ആനി ചിത്ര എന്ന് പേര് സ്വീകരിക്കുകയായിരുന്നു. ഇരുവര്‍ക്കും മൂന്ന് ആണ്‍ മക്കളാണ്. കഴിഞ്ഞ ദിവസം ഷാജി കൈലാസിന്റെയും ആനിയുടെയും22ആം വിവാഹ വാര്‍ഷികമായിരുന്നു. 

വിവാഹവാര്‍ഷിക വേളയില്‍ ഇരുവരുടെ പ്രണയകാല കഥകളാണ് പ്രചരിക്കുന്നത്. 1996 ആയിരുന്നു ഇരുവരും വിവാഹിതാരകുന്നത്. ഒരു ഗോസിപ്പ് കോളത്തില്‍ പോലും ഇടം പിടിക്കാതെ അത്ര നിശ്ബദമായ പ്രണയമായിരുന്നു ചിത്രയും ഷാജി കൈലാസും തമ്മില്‍. വിവാഹത്തിനു മുമ്പ് ആനിക്കു മോതിരം അണിയച്ച കാര്യം ഷാജി കൈലാസ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 

ഒരിക്കല്‍ പാച്ചിക്ക (ഫാസില്‍)യുടെ സിനിമയ്ക്കായി ഒരു നടിയെ തേടിയുള്ള അന്വേഷണം ചെന്നു നിന്നത് അമ്മയാണെ സത്യം എന്ന സിനിമയുടെ ഡബ്ബിങിനിടയിലാണ്. അരുണാചലം സ്റ്റുഡിയോയില്‍ വച്ചാണ് ചിത്രയെ (ആനി) ഞാനാദ്യമായി നേരില്‍ക്കാണുന്നത്. അതിനുമ്പ് പല മാഗസിനുകളിലും കണ്ട ആ മുഖം പെട്ടെന്ന് എന്റെ മനസില്‍ ഒരിടം നേടിയെന്ന് എനിക്കു തോന്നി.

അതിനുശേഷമാണ് രുദ്രാക്ഷം എന്ന സിനിമയിലേക്ക് ഞാന്‍ ക്ഷണിക്കുന്നത്. ലൊക്കേഷനില്‍ പൊതുവെ ഞാന്‍ വളരെ കടുംപിടുത്തക്കാരനാണ്. ചിത്രയാണെങ്കില്‍ എല്ലാവരോടും ചിരിച്ചുകളിച്ച് തമാശ പറഞ്ഞുനടക്കുന്ന സ്വഭാവക്കാരിയും. പക്ഷേ എന്താണെന്നറിയില്ല അവളുടെ തമാശയും കളിയുമെല്ലാം അവളറിയാതെ ഞാനാസ്വദിക്കുന്നുണ്ടായിരുന്നു. എന്നെപ്പേടിച്ച് പലപ്പോഴും അവള്‍ മൂഡോഫായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.

എന്നെ കാണുമ്പോഴുള്ള അവളുടെ മുഖഭാവങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. പേടി മാത്രമല്ല അവളുടെ കണ്ണുകളിലെ തിളക്കവും എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പല നാടകീയ സംഭവങ്ങള്‍ക്കിടയില്‍ പെട്ടെന്ന് ഷൂട്ടിങ് തീര്‍ന്നു.അതിനിടയില്‍ ചിത്ര മറ്റു സിനിമകളില്‍ സജീവമായിരുന്നു. മഴയെത്തും മുന്‍പേ എന്ന സിനിമ ചിത്രയ്ക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് നേടിക്കൊടുത്തു. ഒന്ന് അഭിനന്ദിക്കണമെന്ന് എനിക്കു തോന്നി.അവരുടെ വീട്ടിലെ ലാന്‍ഡ് ഫോണില്‍ വിളിച്ചപ്പോള്‍ അച്ഛനാണ് കോള്‍ എടുത്തത്. അദ്ദേഹത്തോട് ഞാന്‍ വിവരം പറഞ്ഞു. അദ്ദേഹം അവള്‍ക്ക് ഫോണ്‍ കൊടുത്തു. അവളുടെ കഴിവിനെ ഒരുപാട് സ്‌നേഹിച്ച വ്യക്തിയാണ് ഞാന്‍.

ഒരിക്കല്‍ ഞാനും രണ്‍ജിപണിക്കരും സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ ചിത്രയെക്കുറിച്ച് പറഞ്ഞു. എനിക്ക് ചിത്രയെ വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്ന് പറഞ്ഞതുകേട്ട് രണ്‍ജിയുടെ ചിരി ഞാനിപ്പോഴും മറന്നിട്ടില്ല. രണ്‍ജിപണിക്കര്‍ അപ്പോള്‍ത്തന്നെ ചിത്രയോട് കാര്യം പറഞ്ഞു. അവളില്‍ നിന്നും അനുകൂലമായ മറുപടിയാണ് കിട്ടിയത്. എന്നാല്‍ ഞങ്ങള്‍ ഒരിക്കല്‍പ്പോലും ഫോണില്‍ സംസാരിക്കുകയോ പരസ്പരം കത്തയയ്ക്കുകയോ ചെയ്തിട്ടില്ല. ഒരു ഗോസിപ്പുകളിലും ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന് വന്നിട്ടില്ല.

ഒരിക്കല്‍ എന്തോ ആവശ്യത്തിനായി ചെന്നൈയ്ക്ക് പോകാന്‍ തയ്യാറായി വിമാനത്താവളത്തിലെത്തിയപ്പോള്‍ അവിടെ ചിത്രയെ കണ്ടു. ടിക്കറ്റ് നോക്കിയപ്പോള്‍ അടുത്തടുത്ത സീറ്റും. ചിത്രയെ കണ്ട നിമിഷം മുതല്‍ എന്റെ പെണ്ണായി സങ്കല്‍പ്പിച്ചിരുന്നു.അവളോടുള്ള പ്രണയം തുറന്നുപറഞ്ഞ നിമിഷം മുതല്‍ അവളുടെ വിരലില്‍ അണിയിക്കാന്‍ ഒരു മോതിരവുമായാണ് നടക്കുന്നത്. ഫ്‌ളൈറ്റില്‍ കയറിയിരുന്നു. വിമാനം പറന്നുതുടങ്ങി. ഞാന്‍ ചിത്രയോടു വിരലുകള്‍ നീട്ടാന്‍ പറഞ്ഞു. അവള്‍ അത്ഭുതത്തോടെ നോക്കി നില്‍ക്കേ ഞാനാ വിരലുകളില്‍ മോതിരമണിയിച്ചു. എന്നിട്ട് നമ്മുടെ വിവാഹനിശ്ചയം കഴിഞ്ഞു. ഇനി കല്യാണത്തിനു കാണാം എന്നു പറഞ്ഞു.

ഇതേസമയം ഇതിലും വലിയ നാടകീയരംഗങ്ങളാണ് എന്റെ വീട്ടില്‍ അരങ്ങേറിക്കൊണ്ടിരുന്നത്. എന്നെ എങ്ങനെയെങ്കിലും പിടിച്ച് കെട്ടിച്ചേ മതിയാകൂ എന്ന തീരുമാനത്തിലായിരുന്നു അമ്മ. ഒരു ഞായറാഴ്ച പകല്‍ സ്‌റ്റെയര്‍ കേസിറങ്ങി വരുമ്പോള്‍ ഡൈനിങ് ടേബിളില്‍ വിവിധ പോസുകളിലുള്ള പല പെണ്‍കുട്ടികളുടെ ഫോട്ടോ. അതിനുമുമ്പില്‍ ഏത് സെലക്ട് ചെയ്യണമെന്ന ടെന്‍ഷനില്‍ നില്‍ക്കുന്ന അമ്മ. അപ്പോള്‍ത്തന്നെ കാര്യം മനസ്സിലായി.

ടീപ്പോയില്‍ കിടന്ന മാഗസിനെടുത്ത് അമ്മയുടെ കൈയില്‍ കൊടുത്ത് അതിലെ 18ആം പേജില്‍ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോയുണ്ട്. അതിഷ്ടമായോ എന്നു പറയാന്‍ പറഞ്ഞു. അമ്മയ്ക്ക് ചിത്രയെ ഒരുപാടിഷ്ടമായി.

കുറച്ച് ദിവസങ്ങള്‍ക്കു ശേഷം ഒരു സിനിമയുടെ ആവശ്യത്തിനായി ബോംബെയില്‍ പോവുകയാണെന്നു പറഞ്ഞ് ബാഗുമായി വീട്ടില്‍ നിന്നിറങ്ങി. പക്ഷേ എന്റെ വണ്ടി വന്നു നിന്നത് ചിത്രയുടെ വീടിന്റെ പുറകിലാണ്. ആ സമയം ചക്ക പഴുത്തോ എന്നു നോക്കാനെന്ന വ്യാജേന എന്നെയും നോക്കി പറമ്പില്‍ കാത്തിരിക്കുകയായിരുന്നു ചിത്ര. അവിടുന്ന് അവളെയും കൂട്ടി നേരെ പോയത് സുരേഷ് ഗോപിയുടെ വീട്ടിലേക്കും. ഞങ്ങളെ ഒരുമിച്ച് കണ്ടപ്പോള്‍ സുരേഷ്‌ഗോപിക്ക് കാര്യം മനസ്സിലായില്ല. വിവരങ്ങളെല്ലാം ഞാന്‍ തുറന്നുപറഞ്ഞു. അപ്പോഴാണ് ഞങ്ങള്‍ പ്രണയത്തിലാണെന്ന് സുരേഷ്‌ഗോപി അറിയുന്നത്. സുരേഷ് ഗോപി എല്ലാ സഹായങ്ങളും ചെയ്തു തന്നു. അതോടെ അവിടെ വച്ചാണ് ഞങ്ങളുടെ രജിസ്റ്റര്‍ വിവാഹം നടക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (1 hour ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (3 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (3 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (3 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (4 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (4 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (4 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (4 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (4 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (7 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (10 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (10 hours ago)

Malayali Vartha Recommends