ഷാനു ഏട്ടൻ തെറ്റ് ചെയ്തെങ്കിൽ ശിക്ഷ അനുഭവിക്കണമെന്ന് ജെസ്സി; കെവിനെ തട്ടിക്കൊണ്ടു പോകുന്നതിന് മുൻപും ശേഷവും ഷാനു നേരെ പോയത് പേരൂര്‍ക്കട വഴയില രാധാകൃഷ്ണന്‍ ലെയിനിലുള്ള ഭാര്യ ജെസ്സിയുടെ വീട്ടിലേക്ക്... പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ ഷാനുവിന്റെ ഭാര്യവീട്ടുകാര്‍.. കൊലപാതകത്തെക്കുറിച്ച് ഭാര്യക്ക് സൂചന നൽകിയിരുന്നെന്ന് ബന്ധുക്കൾ

കോട്ടയത്തെ കെവിന്റെ കൊലപാതകത്തെക്കുറിച്ച് പ്രതി ഷാനു ചാക്കോ സൂചന നൽകിയിരുന്നുവെന്ന് ഷാനുവിന്റെ ഭാര്യയുടെ ബന്ധുക്കൾ. ഗൾഫിൽ നിന്ന് തിരുവനന്തപുരം പേരൂർക്കടയിലെ ഭാര്യവീട്ടിൽ എത്തിയ ശേഷമാണ് ഷാനു കൊലപാതകത്തിനു പുറപ്പെട്ടതെന്നും ബന്ധുക്കൾ സ്വകാര്യ ചാനലിനോട് പറഞ്ഞു. ഷാനു ചാക്കോ തെറ്റുചെയ്തെങ്കിൽ ശിക്ഷ അനുഭവിക്കട്ടെന്ന് ഭാര്യയുടെ ബന്ധു പറഞ്ഞു. ശനിയാഴ്ച രാവിലെ 5.10നുള്ള വിമാനത്തിൽ എത്തുമെന്നും ഇക്കാര്യം ബന്ധുക്കളോട് പറയരുതെന്നും ഷാനു ഭാര്യയോട് പറഞ്ഞിരുന്നു.
പേരൂർക്കടയിലെ വീട്ടിൽ എത്തിയ ഷാനു ഭക്ഷണം പൂർണമായി കഴിക്കാതെ പുറപ്പെടുകയായിരുന്നു. പിന്നീട് ഭാര്യയെ മാത്രമാണ് വിളിച്ചത്. ബന്ധു ആദ്യം ഫോണിൽ സന്ദേശം അയച്ചു. പിന്നീട് വിളിച്ചപ്പോഴും ഫോൺ എടുത്തു. വനമേഖലയിൽ ആണെന്നായിരുന്നു മറുപടി. പേരൂർക്കട സി.ഐ സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ പൊലീസ് പേരൂർക്കടയിലെ വീട്ടിൽ പരിശോധന നടത്തി. വീട് പൊലീസ് നിരീക്ഷണത്തിലാണ്.
എന്നാൽ കെവിന്റെ കൊലപാതകത്തില്‍ നീനുവിന്റെ സഹോദരനേയും പിതാവിനേയും പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ ഷാനുവിന്റെ ഭാര്യവീട്ടുകാര്‍. ഷാനുവിന്റെ ഭാര്യയുടെ വീട്ടുകാരും മിശ്രവിവാഹിതരാണ്. ഭാര്യ കര്‍ണ്ണാടകയില്‍ നഴ്‌സായി ജോലി ചെയ്യ്തു വരുന്നു. മൂന്നു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ആര്‍ഭാഢപൂര്‍വ്വമാണ് വിവാഹം നടത്തിയത് എങ്കിലും അയല്‍വാസികളെ പലരേയും ആ ചടങ്ങിനു ക്ഷണിച്ചില്ല എന്നും പറയുന്നു.
ശനിയാഴ്ച രാത്രിയാണു സഹോദരി കെവിനൊപ്പം പോയ വിവരം അറിഞ്ഞു ഷാനു തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. ഇവിടെ നിന്നു ഷാനു നേരെ പോയത് പേരൂര്‍ക്കട വഴയില രാധാകൃഷ്ണന്‍ ലെയിനിലുള്ള ഭാര്യ ജെസ്സിയുടെ വീട്ടിലേയ്ക്കാണ്.
നാട്ടുകാരും മാധ്യമങ്ങളുമൊക്കെ വീടിനു ചുറ്റും കൂടിയതോടെ നാണക്കെടു കാരണം ഇവര്‍ വീടിനു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായി എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീടിനു ചുറ്റും ആള്‍ക്കൂട്ടമാണ് എന്നു ഭാര്യ വീട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു എങ്കിലും ഇത് സ്വഭാവികമായി സംഭവിക്കുന്ന കാര്യം ആണ് എന്നും തങ്ങള്‍ക്ക് ഇതില്‍ ഒന്നു ചെയ്യാന്‍ കഴിയില്ല എന്നും പോലീസ് ഇവരോടു പറയുകയായിരുന്നു.
തുടര്‍ന്നു തങ്ങള്‍ ഇവിടുന്നു താമസം മാറ്റും എന്നും എന്നാല്‍ അന്വേഷണത്തോടു സഹകരിക്കാം എന്നും ഷാനുവിന്റെ ഭാര്യ വീട്ടുകാര്‍ പോലീസിനെ അറിയിച്ചതായും വിവരം ഉണ്ട്.
https://www.facebook.com/Malayalivartha





















