നാടിനെ നടുക്കിയ കെവിന്റെ കൊലപാതകത്തിൽ മലയാളത്തിലെ ഹിറ്റായ കുറ്റാന്വേഷണ ചിത്രത്തിന്റെ മാതൃകയിൽ പുനരാവിഷ്കാരം

മലയാളത്തിൽ ഏറെ ഹിറ്റായ കുറ്റാന്വേഷണ ചിത്രമാണ് സേതുരാമയ്യർ സി.ബി.ഐ. ഡമ്മി ടെസ്റ്റ് നടത്തി കുറ്റകൃത്യം പുനരാവിഷ്കരിക്കുന്നതായിരുന്നു അയ്യരുടെ രീതി. കോട്ടയത്തെ കെവിന്റെ കൊലപാതകത്തിലും ഇതേ രീതി പിന്തുടരുകയാണ് പോലീസ്.അറസ്റ്റിലായ ഷാനുവിനെ ഇന്ന് കൊല്ലത്തേക്ക് കൊണ്ടു പോകും. അറസ്റ്റിലായ രണ്ട് പോലീസുകാരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.മുഖ്യ സാക്ഷി കെവിന്റെ കൂട്ടുകാരൻഅനീഷിന്റെ മൊഴിയും ഷാനു വിന്റെ മൊഴിയും തമ്മിൽ പൊരുത്തക്കേടുകളില്ല.
എന്നാൽ കെവിൻ കാറിൽ നിന്ന് രക്ഷപ്പെട്ട ശേഷം സംഭവിച്ച കാര്യങ്ങളിൽ ഇനിയും പോലീസിന് ആശയക്കുഴപ്പമുണ്ട്.ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയും സംഭവിച്ച കാര്യങ്ങൾ പുനരാവിഷ്കരിക്കാനാണ് പോലീസ് ശ്രമിക്കുക .തെളിവെടുപ്പിനൊപ്പം തന്നെ പുനരാവിഷ്കരിക്കും. ഒളിവിൽ കഴിയുന്ന നീനുവിന്റെ അമ്മയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.അറസ്റ്റിലായ രണ്ട് പോലീസുകാരെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന ആവശ്യവുമായി പോലീസ് എത്തിയേക്കും.
https://www.facebook.com/Malayalivartha




















