നിപ്പാ വൈറസ് രോഗത്തെ പ്രതിരോധിക്കാൻ ഓസ്ട്രേലിയയിൽനിന്നും മരുന്നെത്തിച്ചു.

നിപ്പാ വൈറസ് രോഗത്തെ പ്രതിരോധിക്കാൻ ഓസ്ട്രേലിയയിൽനിന്നും മരുന്നെത്തിച്ചു. ഐസിഎംആറിൽനിന്നുള്ള വിദഗ്ധർ എത്തിയശേഷമേ മരുന്ന് ഉപയോഗിക്കാൻ തുടങ്ങുകയുള്ളുവെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഇതിനിടെ ശനിയാഴ്ച രാവിലെ നിപ്പാ രോഗലക്ഷണങ്ങളോടെ ചികിത്സയിൽ കഴിഞ്ഞ യുവതി മരിച്ചു. തലശേരി സ്വദേശി റോജ (39) ആണ് മരിച്ചത്. നിപ്പാ വൈറസ് ബാധയുടെ രണ്ടാം ഘട്ടം ഉണ്ടാകാനിടയുള്ളതിനാൽ ജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്ന ആരോഗ്യ വകുപ്പിന്‍റെ നിർദേശം വന്നതിനു പിന്നാലെയാണ് റോജയുടെ മരണം.
https://www.facebook.com/Malayalivartha




















