കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പോലീസിനു പിന്നാലെ സ്‌പെഷ്യല്‍ ബ്രാഞ്ചിനും വന്‍ വീഴ്ച

കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പോലീസിനു പിന്നാലെ സ്‌പെഷ്യല്‍ ബ്രാഞ്ചിനും വന്‍ വീഴ്ച .കെവിന്‍ വിഷയത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിന് വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്. കെവിനെ തട്ടിക്കൊണ്ടു പോയതും മര്‍ദിച്ചതും കുടുംബ പ്രശ്‌നമാക്കി ലഘൂകരിച്ചെന്നും കോട്ടയം എസ്.പിക്ക് നല്‍കിയ വകുപ്പുതല റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. തട്ടിക്കൊണ്ടു പോയ രണ്ടു പേരില്‍ ഒരാള്‍ രക്ഷപ്പെട്ട് ഓടിയെന്നും മറ്റൊരാള്‍ ഉടന്‍ മടങ്ങിയെത്തുമെന്നുമാണ് കോട്ടയം മുന്‍ എസ്.പി മുഹമ്മദ് റഫീഖിനെ സ്‌പെഷ്യല്‍ ബ്രാഞ്ച് അറിയിച്ചത്.
സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്‍ എസ്.പി മുഖ്യമന്ത്രി പിണറായി വിജയന് ഈ വിവരം കൈമാറിയത്. എസ്.ഐ അടക്കമുള്ള ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരും സ്‌പെഷ്യല്‍ ബ്രാഞ്ചും എസ്.പിയെ തെറ്റിദ്ധരിപ്പിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കെവിനെ കാണാതായ സംഭവത്തില്‍ മുഹമ്മദ് റഫീഖ് മുഖ്യമന്ത്രി പിണറായി വിജയനെ തെറ്റിദ്ധരിപ്പിച്ചതായി വാര്‍ത്ത വന്നിരുന്നു. ഇതേ തുടര്‍ന്നാണ് എസ്പിക്കെതിരെ വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടത്.
കെവിനെ കാണാതായ സംഭവം അറിഞ്ഞ മുഖ്യമന്ത്രി എസ്.പിയെ കോട്ടയം ടി.ബിയിലേക്ക് വിളിച്ചു വരുത്തിയിരുന്നു. സംഭവം ഡി.വൈ.എസ്പി അന്വേഷിക്കുന്നുണ്ടെന്നാണ് എസ്.പി വിശദീകരിച്ചത്. എന്നാല്‍, മുഖ്യമന്ത്രിയെ കണ്ടതിന് ശേഷമാണ് ഡി.വൈ.എസ്.പിയെ അന്വേഷണത്തിന് നിയോഗിച്ചതെന്നാണ് പുറത്തുവന്ന വാര്‍ത്ത.
അതേസമയം, നീനുവിന്റെ അമ്മ രഹനയെ ഗൂഢാലോചന കേസില്‍ ഉള്‍പ്പെടുത്തുമെന്ന് വിവരമുണ്ട്. ഇവര്‍ കര്‍ണാടകയില്‍ ഒളിവില്‍ കഴിയുന്നതായാണ് പൊലീസിന്റെ നിഗമനം.
https://www.facebook.com/Malayalivartha





















