ചാക്കോയും ഷാനുവും കീഴടങ്ങുന്നതിന് മുന്‍പുതന്നെ രഹ്‌നയെ സുരക്ഷിതമായി എത്തിച്ചത് കർണാടകയിലോ? ഷാനുവിന്റെ ഭാര്യ ജെസ്സിയുടെ ജോലി സ്ഥലം കേന്ദ്രികരിച്ച് അന്വേഷണം

നീനുവിന്റെ അമ്മ രഹ്നയെയും ഗൂഢാലോചന കേസില്‍ പ്രതിയാക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ഇവര്‍ കര്‍ണാടകത്തില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് പോലീസ് കരുതുന്നത്. രഹ്നയുടെ മകന്‍ ഷാനുവിന്റെ ഭാര്യ ഇവിടെയാണ് നഴ്‌സായി ജോലി ചെയ്യുന്നത്. ഇവരുമായി അടുപ്പമുള്ള ആരുടെയെങ്കിലും സഹായം ലഭിച്ചിരിക്കാമെന്നാണ് പോലീസ് കരുതുന്നത്.
അതെ സമയം തെന്മലയിലേയും തമിഴ്‌നാട്ടിലെയും ബന്ധുവീടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നുമില്ല. പ്രധാന പ്രതികളായ നീനുവിന്റെ പിതാവ് ചാക്കോയും സഹോദരന്‍ ഷാനുവും പോലീസില്‍ കീഴടങ്ങിയിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോയി വകവരുത്താനായി ഗള്‍ഫിലായിരുന്ന ഷാനുവിനെ വിളിച്ചുവരുത്തിയതും കെവിന്‍ താമസിക്കുന്നത് അനീഷിന്റെ വീട്ടിലാണെന്നു കണ്ടെത്തിയതും രഹനയായിരുന്നു. കേസില്‍ പ്രതിയാകുമെന്നു കണ്ടതോടെയാണ് രഹ്‌ന ഒളിവില്‍പോയത്.
ചാക്കോയും ഷാനുവും കീഴടങ്ങുന്നതിനു മുന്‍പുതന്നെ രഹ്നഹനയെ സുരക്ഷിതമായ സ്‌ഥലത്തെത്തിച്ചതായാണ് പോലീസ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha





















