Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും അടക്കമുള്ള ഗ്രൂപ്പ് നേതാക്കളെയും അവരുടെ ശിങ്കിടികളെയും വിമര്‍ശിച്ചും മര്‍ക്കസ്സുകളിലും മഠങ്ങളിലും അരമനകളിലും കയറിയിറങ്ങുന്നത് അവസാനിപ്പിക്കണമെന്നും അവിടങ്ങളിലുള്ളവര്‍ കാറ്റുള്ളപ്പോള്‍ തൂറ്റുന്നവരാണെന്നും കോണ്‍ഗ്രസ് മുഖപത്രം

02 JUNE 2018 12:02 PM IST
മലയാളി വാര്‍ത്ത

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. ഗ്രൂപ്പിസം കൊണ്ടല്ല കോണ്‍ഗ്രസ് തോല്‍ക്കുന്നതും ക്ഷീണിക്കുന്നതും. ഗ്രൂപ്പിന്റെ പേരില്‍ അണ്ടനും മൊശകോടനും നേതൃസ്ഥാനത്ത് എത്തുന്നത് കൊണ്ടാണെന്നും വീക്ഷണം എഡിറ്റോറിയലില്‍ ആഞ്ഞടിച്ചു. നേതാക്കളെത്തുമ്പോള്‍ വെണ്‍മയും ഇസ്തിരി വടിവും മായാത്ത വസ്ത്രമണിഞ്ഞ് മുഖം കാണിച്ചും ചെവി തിന്നും പെട്ടി പേറിയും നടക്കുന്നവര്‍ പാര്‍ട്ടിയിലെ പതിരും കളകളുമാണ്. ഈ കള പറിച്ചും പതിരു കളഞ്ഞും മാത്രമേ കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ രക്ഷിക്കാനാവൂ എന്ന നിര്‍ദ്ദേശവും മുന്നോട്ട് വയ്ക്കുന്നു. ഗ്രൂപ്പിന് അതീതനായി കോണ്‍ഗ്രസിനെ നയിക്കുന്ന പി.ടി തോമസ് എം.എല്‍.എയാണ് വീക്ഷണത്തിന്റെ ചീഫ് എഡിറ്റര്‍.

മത സാമുദായിക നേതാക്കളുടെ കരം ചുംബിക്കുന്നതും കാലില്‍ നമിക്കുന്നതും കോണ്‍ഗ്രസ്സിന് വേണ്ടിയാകരുതെന്നും എഡിറ്റോറിയല്‍ ചൂണ്ടിക്കാണിക്കുന്നു. വിശ്വാസികളുടെയും അവിശ്വാസികളുടെയും താത്പര്യം സംരക്ഷിക്കുന്ന കോണ്‍ഗ്രസ് മര്‍ക്കസ്സുകളിലും മഠങ്ങളിലും അരമനകളിലും കയറിയിറങ്ങുന്നത് അവസാനിപ്പിക്കണം. അവരില്‍ പലരും വാഗ്ദാനം പാലിക്കുന്നവരല്ല. കാറ്റുളളപ്പോള്‍ തൂറ്റാന്‍ ഇറങ്ങുന്നവരാണ്. സമൂഹം നല്‍കുന്ന ആദരവിനപ്പുറം അതിരുകടന്ന സൗഹാര്‍ദം അവരുമായി ആവശ്യമില്ലെന്നും മുഖപ്രസംഗം താക്കീത് നല്‍കുന്നു.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണത്തിനുളള സാധ്യത കളഞ്ഞുകുളിച്ച യു.ഡി എഫ് വീഴ്ചകളില്‍ നിന്ന് പാഠം പഠിക്കുന്നില്ല. ശക്തരായ പ്രതിയോഗികളോട് ഏറ്റുമുട്ടാന്‍ ആവണക്കെണ്ണ കുടിച്ച വയറുമായി രംഗത്തിറങ്ങിയിട്ട് കാര്യമില്ല. ആധുനിക അടിതട പ്രയോഗങ്ങള്‍ പയറ്റിയിട്ടേ കാര്യമുളളൂ. കാടിയും പുല്ലും കൊടുക്കാത്ത പശു എങ്ങനെ കൂടുതല്‍ പാല് ചുരത്താനാണ്. കെ പി സി സിയുടെയും ഡിസി സിയുടേയും പുന:സംഘടനയില്‍ മാത്രമാണ് നേതാക്കള്‍ക്ക് താത്പര്യം.

പാര്‍ട്ടിയുടെ സ്‌പൈനല്‍ കോഡായ മണ്ഡലം കമ്മിറ്റികളും നാഡീവ്യൂഹങ്ങളായ ബൂത്ത് കമ്മിറ്റികളും ഉണര്‍വും ഉയിരും ഉശിരുമില്ലാതെ ജഡാവസ്ഥയിലാണ്. പലപ്പോഴും പുന:സംഘടനയുടെ പെരുമ്പറ കൊട്ടി ഡല്‍ഹിയിലേക്ക് നേതാക്കളും ഭൂതഗണങ്ങളും വിമാനം കയറും. മണ്ണാങ്കട്ടയും കരിയിലയും കാശിക്ക് പോയ പോലെ തിരിച്ചു വരും. ഇപ്പോള്‍ പാര്‍ട്ടി പുന:സംഘടന എത്തി നില്‍ക്കുന്നത് രാമേശ്വരത്തെ ക്ഷൗരം പോലെയാണ്.

കെ പി സി സി അധ്യക്ഷന്‍ എം എം ഹസന്‍ ചെയര്‍മാനും ശൂരനാട് രാജശേഖരന്‍ മാനേജിങ് എഡിറ്ററും പി ടി തോമസ് എഡിറ്ററുമായ പാര്‍ട്ടി മുഖപത്രത്തില്‍ പാര്‍ട്ടിയെയും നേതാക്കളെയും നേതാക്കളുടെ എര്‍ത്തുകളെയും വിമര്‍ശിച്ച് നിലംപരിശാക്കിയ എഡിറ്റോറിയല്‍ വന്നത് എതിര്‍പാര്‍ക്കാരെ പോലും ഞെട്ടിച്ചിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (1 hour ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (3 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (3 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (3 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (4 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (4 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (4 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (4 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (4 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (7 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (10 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (10 hours ago)

Malayali Vartha Recommends