എറണാകുളത്ത് മൂന്നു മാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ചത് പെൺകുട്ടി ആയതിനാൽ; കുഞ്ഞിനെ കർത്താവിന്റെ കരങ്ങളിൽ ഏൽപ്പിച്ചതായി അച്ഛന്റെ വെളിപ്പെടുത്തൽ

എറണാകുളത്ത് മൂന്ന് മാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ചത് പെൺകുട്ടി ആയതിനാൽ. മൂന്ന് ആണ്കുഞ്ഞുങ്ങളെ വളർത്താൻ തയ്യാറായ കുടുംബം പെൺകുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറാവുകയിരുന്നു.സാമ്പത്തിക ബാധ്യതയും സമൂഹത്തോടുള്ള പേടിയും കുഞ്ഞിനെ ഉപേക്ഷിക്കാൻ കാരണമായി. കുഞ്ഞിനെ നോക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതിനാൽ കുഞ്ഞിനെ കർത്താവിന്റെ കരങ്ങളിൽ ഏൽപ്പിക്കുകയായിരുന്നു എന്നതായിരുന്നു കുഞ്ഞിന്റെ പിതാവായ ടിറ്റോ യുടെ പ്രതികരണം.
എളമക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ദമ്പതികള്‍ കുഞ്ഞിനെ ഉപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ പള്ളിയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ദമ്പതികളെന്ന് കരുതുന്ന ഇവര്‍ക്കൊപ്പം മൂന്നു വയസ് പ്രായം തോന്നിക്കുന്ന മറ്റൊരു കുട്ടിയുമുണ്ടായിരുന്നു. ജീന്‍സും ഷര്‍ട്ടുമിട്ട യുവാവ് കൈക്കുഞ്ഞുമായി പാരിഷ് ഹാളിലെത്തി പരിസരത്ത് ആരുമില്ലെന്ന് യുവാവ് ഉറപ്പുവരുത്തിയ ശേഷം കുഞ്ഞിനെ തറയില്‍ കിടത്തി വേഗത്തില്‍ മറയുകയായിരുന്നു.
കൈക്കുഞ്ഞുമായി ചുരിദാറിട്ട ഒരു യുവതിയും കുട്ടിയുടെ ശെകപിടിച്ച് ഒരു യുവാവും ഒന്നിച്ചു നടന്നുവരുന്നത് പള്ളിക്കു മുന്നിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഉപേക്ഷിക്കുന്നതിനു മുമ്ബ് ഇയാള്‍ കുഞ്ഞിനെ ചുംബിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
https://www.facebook.com/Malayalivartha





















