ചാക്കോയെ വിദേശത്തയച്ച് പണക്കാരനാക്കിയ രഹനയുടെ തന്ത്രങ്ങൾ മകളിലും പരീക്ഷിക്കാൻ നോക്കി.. എങ്ങനെയെങ്കിലും കാശുകാരനെ കൊണ്ട് നീനുവിനെ കെട്ടിക്കാൻ നോക്കിയപ്പോൾ അവർക്ക് മുന്നിൽ വില്ലനായത് നീനുവിന്റെയും കെവിന്റെയും പ്രണയം

നീനുവിന്റെ അമ്മ രഹ്നയെയും ഗൂഢാലോചന കേസില്‍ പ്രതിയാക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ഇവര്‍ കര്‍ണാടകത്തില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് പോലീസ് കരുതുന്നത്. രഹ്നയുടെ മകന്‍ ഷാനുവിന്റെ ഭാര്യ ഇവിടെയാണ് നഴ്‌സായി ജോലി ചെയ്യുന്നത്. ഇവരുമായി അടുപ്പമുള്ള ആരുടെയെങ്കിലും സഹായം ലഭിച്ചിരിക്കാമെന്നാണ് പോലീസ് കരുതുന്നത്.
കെവിനൊപ്പം ഒളിച്ചോടിയ മകളുടെ കന്വകാത്വം നഷ്ടമാകും മുൻപ് കൊണ്ടുവരാനായിരുന്നു രഹന ചാക്കോയ്ക്കും മകൻ ഷാനുവിനും നൽകിയ നിർദേശം. നീനു കെവിനുമായി ശാരീരിക ബന്ധം പുലർത്താൻ പാടില്ലെന്നും വന്നാൽ ഉടൻ മറ്റൊരു വിവാഹം റെഡിയാക്കുകയും ചെയ്തിരുന്നു. നീനുവിനെ വിവാഹം ചെയ്യാൻ രഹനയും പിതാവും തയ്യാറാക്കി നിർത്തിയ യുവാവ് ആകട്ടെ എന്തിനും സമ്മതമായി നില്ക്കുന്നയാളും.
അടുത്ത ബന്ധുവും കാശുകാരനുമായ വരനെ കണ്ടതോടെ രഹ്‌നയ്ക്ക് പിടിവിട്ട് കളയാൻ തോന്നിയില്ല. ആ കാശിന് മുന്നിൽ ജാതിയും മതത്തേക്കാളുമപ്പുറം കെവിൻ ഒന്നുമല്ലാത്തവനായി. അതോടെ ഇയാൾക്ക് നീനുവിനെ എങ്ങിനെയും വിവാഹം ചെയ്യിച്ച് നല്കാമെന്നും മാതാപിതാക്കൾ ഉറപ്പ് നല്കിയിരുന്നു. നീനുവിനെ മറ്റൊരാളെകൊണ്ട് കെട്ടിക്കാൻ രഹന പദ്ധതിയിട്ടിരുന്നു. ഇതോടെയാണ് നീനു വീടു വിട്ടത്.
വിദേശത്തു ജോലിയുള്ള ഷാനു ഏതാനും ദിവസം മുന്‍പാണു നാട്ടിലെത്തിയത്. ഷാനുവാണ് കൊലയ്ക്ക് നേതൃത്വം കൊടുത്തത്. ചാക്കോയെ വിദേശത്തയത്ത് പണക്കാരനാക്കിയതും പിന്നീട് സ്വയം ചാക്കോയ്ക്കൊപ്പം വിദേശത്ത് പോയതും രഹനയുടെ തന്ത്രങ്ങളായിരുന്നു.
https://www.facebook.com/Malayalivartha





















