നിപ വൈറസ് ബാധയുടെ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നത് വീണ്ടും നീട്ടി

കോഴിക്കോട് ജില്ലയില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ 12 വരെ നീട്ടി. നിപ വൈറസ് ബാധ രണ്ടാം ഘട്ടത്തിലേക്ക് എത്തിയതിന്റെ പശ്ചാത്തലത്തിലാണ് സ്‌കൂള്‍ തുറക്കുന്നത് നീട്ടിയത്. നേരത്തെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ ജൂണ്‍ അഞ്ചിന് സ്‌കൂള്‍ തുറക്കുമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത്.
നിലവില്‍ വയനാട്, മലപ്പുറം ജില്ലകളില്‍ അഞ്ചിനു തന്നെ തുറക്കും. ജില്ലയിലെ പൊതു പരിപാടികള്‍ക്കും 12വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, 13 വരെ പി.എസ്.എസി ആസ്ഥാനത്ത് നടത്താനിരുന്ന ഇന്റവ്യൂകളും ആറ്, ഏഴ്, എട്ട്, ഒമ്പത് തിയതികളില്‍ കോഴിക്കോട് നടത്താനിരുന്ന അഭിമുഖങ്ങളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
https://www.facebook.com/Malayalivartha





















