പുതുവർഷത്തിൽ സ്കൂളിൽ പോകാനുള്ള തയ്യാറെടുപ്പുകൾക്കിടയിൽ കുരുന്നുകളെ മരണം കവർന്നെടുത്തു; ഇടുക്കി കുമളിയിൽ കാണാതായ കുഞ്ഞുങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി കുമളിക്ക് സമീപം ആനക്കുഴിയിൽ വീട്ടിൽ നിന്നും കാണാതായ സഹോദരങ്ങളെ വീടിനോട് ചേർന്ന പടുത കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, കുമളി ചെങ്കര ആനക്കുഴി എസ്റ്റേറ്റ് ലയത്തിൽ താമസക്കാരിയ അനീഷ് എകസ്കിയമ്മ ദമ്പതികളുടെ മക്കളായ അഭിജിത്ത് (8) ലക്ഷ്മി (6) എന്നിവരെയാണ് വീടിനു സമീപമുള്ള പടുതാകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
ഡൈമുക്ക് ലൂഥറൻ LP സ്കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും. പുതിയ അദ്ധ്യായനം ആരംഭിച്ചതിനെ തുടർന്ന് ഉച്ചവരെ മാത്രമെ ഇന്നലെ ക്ലാസ്സുണ്ടായിരുന്നുള്ളു. അമ്മയും അച്ചനും തോട്ടം തൊഴിലാളികൾ ആയതിനാൽ ഇരുവരും ജോലിക്ക് പോയിരിക്കുകയായിരുന്നു. അതിനാൽ വല്യമ്മയുടെ വീട്ടിൽ പോയി ചോറുണ്ടതിനു ശേഷം, കുട്ടികൾ പുറത്തെക്ക് കളിക്കുവാൻ പോയി, വൈകിട്ട് ജോലി കഴിഞ്ഞ് മാതാപിതാക്കൾ എത്തിയതിനു ശേഷമാണ് കുട്ടികളെ തിരക്കുന്നത്.
വല്യമ്മയുടെ വീട്ടിലും കുട്ടികൾ ഇല്ലന്ന് കണ്ടതോടെ നാട്ടുകാരും വിവരമറിയിച്ചതുപ്രകാരമെത്തിയ പോലീസുകാരും ചേർന്ന് രാത്രി മുഴുവനും തിരച്ചിൽ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. രാവിലെ വീണ്ടും ആരംഭിച്ച തിരച്ചിലിൽ ആണ് ഇവരുടെ വീടിനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഏലതോട്ടത്തിലെ പടുതാ കുളത്തിനു സമീപം കുട്ടികളുടെ വസ്ത്രങ്ങൾ കണ്ടെത്തിയത്.തുടർന്ന് പതിനഞ്ചടിയോളം ആഴമുള്ള പടുതാകുളത്തിൽ ഇറങ്ങിയുള്ള തിരച്ചിലിൽ ആണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്
https://www.facebook.com/Malayalivartha




















