Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ചങ്ക്, മുത്ത്, ബ്രോസിനെ വളര്‍ത്തി നമ്മളീ നാടിനെ ഗുണ്ടകളുടെ സ്വന്തം നാടാക്കും കുടുംബങ്ങളില്‍ എങ്ങനെ ഗുണ്ടകളെ സൃഷ്ടിക്കാം എന്ന് മലയാളി പഠിപ്പിക്കുന്നു... ഒരു എസ്.ഐയുടെ എഫ്ബി പോസ്റ്റ് വൈറലാകുന്നു

02 JUNE 2018 01:13 PM IST
മലയാളി വാര്‍ത്ത

മുട്ടേന്ന് വിരിയുംമുമ്പേ കുട്ടിയെ ടൂവീലര്‍ ഓടിക്കാന്‍ പഠിപ്പിക്കും കളിക്കാന്‍ മൊബൈല്‍ഫോണ്‍ കൊടുക്കും എന്നിട്ടു മകന്റെ മിടുക്കുപറഞ്ഞു നാട്ടുകാരുടെ മുമ്പില്‍ ഞെളിയും. ചങ്ക്, മുത്ത്, ബ്രോസിനെ വളര്‍ത്തി നമ്മളീ നാടിനെ ഗുണ്ടകളുടെ സ്വന്തം നാടാക്കും കുടുംബങ്ങളില്‍ എങ്ങനെ ഗുണ്ടകളെ സൃഷ്ടിക്കാം എന്ന് തെളിയിക്കും. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്.ഐ സുധീഷ് എസ്.എല്‍ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു... പോസ്റ്റ് വായിക്കാം...

കഴിഞ്ഞദിവസം ഒരുവീട്ടില്‍ ചെന്നപ്പോള്‍ നിക്കറുപോലും ഇടാത്ത ഒരു ചെറിയകുട്ടി മേശപ്പുറത്തു കയറിനിന്ന് അപ്പാപ്പനെ പച്ചത്തെറി വിളിയ്ക്കുന്നു... എന്നെക്കണ്ടപ്പോള്‍ ജാള്യതയോടെ അവന്റെയമ്മ പറഞ്ഞു: 'അവനിങ്ങനാ ചേട്ടാ, ദേഷ്യംവന്നാല്‍ അപ്പാപ്പനെ തെറി വിളിയ്ക്കും. എന്നാ ചെയ്യാനാ.. ഈ ചെറുക്കനെക്കൊണ്ടു തോറ്റു.'

ഞാനവനെനോക്കി ചെറുതായൊന്നു നാക്കു കടിച്ചതും അവന്റെയമ്മ പറഞ്ഞതും ഒന്നിച്ച്: ''ദേ ഈ മാമന്‍ പോലീസാ... ഇങ്ങനെ പറഞ്ഞാല്‍ കുഞ്ഞിനെ പിടിച്ചോണ്ടുപോകും''

അതോടെ ചെക്കന്‍ അടങ്ങി. 
തളളയുടെ സന്തോഷം കളഞ്ഞ് എന്റെ കുരുത്തംകെട്ട നാക്ക് ചോദിച്ചു '' ഇത്തിരിപ്പോന്ന ഇവനെ നിങ്ങള്‍ക്ക് ഇപ്പോള്‍ കണ്‍ട്രോള്‍ചെയ്യാന്‍ പറ്റീല്ലേല്‍ ഇനി എപ്പോള്‍ അതു നടക്കും?''

ഈ ചോദ്യം മിക്കവാറും രക്ഷകര്‍ത്താക്കളോടും ചോദിക്കേണ്ട ഒന്നാണ്. കൊച്ചുകുട്ടികളുടെ വികൃതി, കാണുന്നവര്‍ക്കു മുഴുവന്‍ അരോചകമായാലും പല വീട്ടുകാരും കല്ലിനു കാറ്റുപിടിച്ചപോലെ അനങ്ങാതിരിക്കും. ഒരു വാക്കു കൊണ്ടുപോലും തടയില്ല. 
കുട്ടികള്‍ ശല്ല്യമുണ്ടാക്കാതിരിക്കാന്‍ കുറേ ന്യൂഡില്‍സും പുഴുങ്ങി കോഴിക്കറിയുമായി ടി.വി.യുടേയോ കമ്പ്യൂട്ടറിന്റെയോ മുന്നില്‍ കൊണ്ടിരുത്തും.

അവനവിടിരുന്ന് അതിമാനുഷ്യരായ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെക്കണ്ട് അവരെ അനുകരിക്കും. വാശിപിടിച്ച് അവരുടെ വേഷംധരിച്ചു നടക്കും. മൊബൈല്‍ ഫോണിലോ കമ്പ്യൂട്ടറിലോ ഉളള ഗെയിമിലൂടെ ബാങ്ക് റോബറിയും മോട്ടോര്‍റെയ്‌സും കളിക്കും.
അതിലൂടെ തനിക്കു ജയിയ്ക്കണമെങ്കില്‍ മറ്റുളളവരെ കൊല്ലുകയോ നശിപ്പിക്കുകയോ വേണമെന്നു പഠിക്കും. കൂടുതല്‍ വേഗം കൂടുതലാളെ കൊല്ലുന്നവനാണു വിജയി എന്നു തെറ്റിദ്ധരിയ്ക്കുന്നു.

കഥ പറയാനും ഉപദേശിയ്ക്കാനും വീട്ടില്‍ കാര്‍ന്നോന്മാരില്ല... ഉണ്ടങ്കില്‍ ''കണ്‍ട്രീസ്, ആ ഓള്‍ഡ് ഫെലോ' യോടു സംസാരിക്കേണ്ടന്ന് അമ്മ വിലക്കും. പകരം TV യിലെ കാല്‍ക്കാശിനു വിലയില്ലാത്ത തറ സീരിയല്‍ കാണാനിരുത്തും. അതിലൂടെ കല്ല്യാണം കഴിഞ്ഞാല്‍ പെണ്‍കുട്ടി ആദ്യംചെയ്യേണ്ട കര്‍മ്മം അമ്മായിയമ്മ എന്ന സത്വത്തെ അടിച്ചമര്‍ത്തണം എന്നും നാത്തൂനെ വീട്ടിലെന്നല്ല വാര്‍ഡില്‍പ്പോലും കേറ്റിക്കൂടെന്നും. 
ആണ്‍കുട്ടിയാണേല്‍ ഒന്നുകില്‍ കുറഞ്ഞതു 34 പെണ്ണുങ്ങളെയെങ്കിലും വളയ്ക്കാന്‍ പറ്റണം... അല്ലങ്കില്‍ തനി മണുക്കൂസനാവണമെന്നും പഠിക്കും.

നിയമാനുസരണം രക്ഷാകര്‍ത്താക്കള്‍ കുട്ടിയെ തല്ലിക്കൂട. സ്‌കൂളിലെ മാഷുന്മാര്‍ നോക്കാനേ പാടില്ല.. പരീക്ഷയെഴുതുന്ന എല്ലാവരും ജയിക്കും. അക്ഷരംപോലും അറിയണമെന്നില്ല. എങ്കിലും ഒരു ത്രില്ലിനു കോപ്പിയടിയ്ക്കും. പിടിയ്ക്കപ്പെടില്ല. ഇനി പിടിച്ചാല്‍ പിടിച്ച സാറിന്റെ പണി പോകും... ഇല്ലങ്കില്‍ ചാനലിലെ മാമന്മാരും ആന്റിമാരുംകൂടി കളയിച്ചുതരും. പോലീസ് പിടിച്ചാലും തല്ലിക്കൂടാ... തല്ലണമെന്നില്ല നോക്കിയാലും അവരുടെ പണി കളയാം... അതിനു വേറേ ചില മാമന്മാരും സഹായിക്കും.

മുട്ടേന്ന് വിരിയുംമുമ്പേ കുട്ടിയെ ടൂവീലര്‍ ഓടിക്കാന്‍ പഠിപ്പിക്കും. കളിക്കാന്‍ മൊബൈല്‍ഫോണ്‍ കൊടുക്കും, എന്നിട്ടു മകന്റെ മിടുക്കുപറഞ്ഞു നാട്ടുകാരുടെമുമ്പില്‍ ഞെളിയും. പത്താംതരം കഴിഞ്ഞാല്‍ ഉടനേ ചെക്കന്‍ DUKE ന്റെ  bike നു വാശി പിടിക്കും. വീട്ടുകാര്‍ക്കു ഗതിയില്ലേലും വണ്ടിവേണമെന്നു ''കുഞ്ഞിന്'' വാശി. സമ്മതിച്ചില്ലേല്‍ ചാകുമെന്ന് ഭീഷണി. പെട്രോള്‍വാങ്ങാന്‍ കാശിനു കഞ്ചാവിന്റെ ബിസിനസ്സ്, അല്ലങ്കില്‍ കൈത്തൊഴിലായി മാല പൊട്ടിക്കാം. എല്ലാം കഴിഞ്ഞു പറന്നുപോകുമ്പോള്‍ ഒരാകസിഡന്റ്...... ശല്യം തീര്‍ന്നു. പലവീട്ടുകാരും വെക്കേഷനാകുമ്പോള്‍ പറയുന്നതാ ''ഹോ... ഇനി സ്‌കൂളുതുറക്കുംവരെ ഈ ശല്യം സഹിക്കണമല്ലോ''ന്ന്

നാട്ടിലെ ഫ്രീക്കന്മാരും അവരുടെ ഫ്രണ്ടന്മാരും തകര്‍ത്തു തിമര്‍ക്കുകയാണ്. ഇതിനൊക്കെ എരീം പുളീം കൂട്ടാന്‍ സിന്മേലെ നായകന്മാരും... കടിച്ചാപ്പൊട്ടാത്ത dialogue ഉം full time   വെളളവുംഅടിച്ചു കഞ്ചനുംപുകച്ച്, 100 ആനയുടെ(ചിലര്‍ക്ക് 100 JCB  യുടെ) കരുത്തുമുള്ള നായകന്‍ പോലീസിനെ യോ രാഷ്ടീയക്കാരനേയോ പേടിയില്ല... അവരെ തല്ലും, തെറിവിളിക്കും. വേണ്ടിവന്നാല്‍ തന്തയ്ക്കും വിളിയ്ക്കും. ഇതുകണ്ട് ആവേശം മൂത്ത ഫാന്‍സ് യൂത്തന്മാര്‍ ഇഷ്ട താരത്തിന്റെ ചിത്രം വന്ന പെട്ടിയുമായി ആനപ്പുറത്ത് ആദ്യ ഷോ കാണാന്‍ വരും. താരത്തിന്റെ ഫ്‌ളക്‌സില്‍ പാലഭിഷേകം നടത്തും. അങ്ങനെ ചെയ്യുമ്പോള്‍ താഴെവീണ് ചത്തവന്റെ വീട്ടിലെ പട്ടിണിമാറ്റാന്‍ ഇഷ്ടതാരം ഒരു രൂപപോലും കൊടുത്തില്ലേലും വിഷമം തോന്നാതെ അദ്ധ്വാനിയ്ക്കുന്ന തമിഴനേയും ബംഗാളിയേയും മണ്ടനെന്നു വിളിയ്ക്കും.

ആരും നിയന്ത്രിക്കാനില്ല... നിയന്ത്രിക്കുന്നത് ഇഷ്ടവുമല്ല. സാമുഹ്യമര്യാദ തീരെയില്ല. എന്തു പരിപാടിനടന്നാലും അവിടെല്ലാം അലങ്കോലമുണ്ടാക്കുവാന്‍ കുറേ അലവലാതികള്‍ വരും. കുളിയ്ക്കാതെ മുടി നീട്ടിവളര്‍ത്തി ലോവേസ്റ്റ് പാന്‍സുമിട്ട് bike ഇരമ്പിച്ച് നടക്കുന്ന കുറേയെണ്ണം. ആളെക്കൊന്നിട്ടായാലും പ്രക്യതി നശിപ്പിച്ചിട്ടായാലും കൂടുംബം കുളംതോണ്ടിയാലും സ്വന്തം കാര്യം നടക്കണം എന്ന രീതിയില്‍ മലയാളിയെ മാറ്റിയതാരാണ്...???

2030 ല്‍ ഭാരതം ലോകത്തിലെ ഏറ്റവും വലിയ ശക്തിയാകാന്‍ കുതിക്കുമ്പോള്‍ മലയാളി യുവത്വം എല്ലാ മേഖലയിലും പിന്നോട്ടുപോകുന്നു. പുരാതന ഭാരതത്തിന്റെ വിദ്യാഭ്യാസ സാംസ്‌ക്കാരിക കേന്ദ്രങ്ങളായ പാടലീപുത്രയും നളന്ദയും സ്ഥിതിചെയ്ത ബീഹാറിന്റെ ഇന്നത്തെ അവസ്ഥയാവും നാളെ കേരളത്തിനും.

കുടുംബങ്ങളില്‍ ചങ്ക്, മുത്ത്, ബ്രോസിനെ വളര്‍ത്തി നമ്മളീ നാടിനെ ഗുണ്ടകളുടെ സ്വന്തം നാടാക്കും.....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (2 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (4 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (4 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (4 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (4 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (4 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (4 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (4 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (5 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (7 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (10 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (10 hours ago)

Malayali Vartha Recommends