മായം കലര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന പ്രമുഖ ബ്രാന്‍ഡുകളിലുള്ള വെള്ളിച്ചെണ്ണകള്‍ നിരോധിച്ചു; ഇവ സംഭരിച്ചു വയ്ക്കുന്നതും കുറ്റമാണെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ എം.ജി രാജമാണിക്യം

വെളിച്ചെണ്ണ ഉപയോഗിക്കാതെ മലയാളിയുടെ നിത്യജീവിതത്തിലെ ഒരു ദിനം പോലും കടന്ന് പോകില്ല. അതുകൊണ്ട് പല ബ്രാന്‍ഡുകളിലുള്ള വെളിച്ചെണ്ണകള്‍ മാര്‍ക്കറ്റില്‍ സുലഭമാണ്. എന്നാല്‍ ഇതില്‍ പലതിലും മായം ചേര്‍ത്താണെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തി. പരിശോധനയില്‍ മായം കലര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ ബ്രാന്‍ഡുകള്‍ നിരോധിക്കാന്‍ തീരുമാനമായത്.
കേര മാത, കേര നന്മ തുടങ്ങിയ 45 ബ്രാന്‍ഡഡ് വെളിച്ചെണ്ണകളാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്ത് നിരോധിച്ചത്. ഇവയുടെ ഉല്‍പാദനവും വില്‍പനയുമാണ് നിരോധിച്ചത്. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എം ജി രാജമാണിക്യത്തിന്റേതാണ് ഉത്തരവ്. ഇവ സംഭരിച്ചു വെക്കുന്നതും കുറ്റമാണെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇവയുടെ സംഭരണം, വിതരണം, വില്‍പ്പന തുടങ്ങിയവയാണ് നിരോധിച്ചത്. നിരോധിച്ച ബ്രാന്‍ഡ് വെളിച്ചെണ്ണ ഉത്പനങ്ങള്‍ 2006 ലെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം പാലിക്കുന്നതില്‍ വീഴ്ച്ച വരുത്തിയെന്ന് കണ്ടെത്തിയെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു.
കേര മാത, കേര നന്‍മ, വെണ്‍മ, കേര സമ്പൂര്‍ണം, കേര ചോയിസ്, കേര നാളികേര വെളിച്ചെണ്ണ ഗോള്‍ഡ്, കേസരി, കേരം വാലി, കേര നട്‌സ്, കേര രുചി, കോക്കനട്ട് ടേസ്റ്റി, കേരാമൃതം, കേര കൂള്‍, കേര കുക്ക്, കേര ഫൈന്‍, മലബാര്‍ കുറ്റിയാടി, കഐം സ്‌പെഷല്‍, ഗ്രാന്‍ഡ് കൊക്കോ, മലബാര്‍ ഡ്രോപ്‌സ്, കേര സുപ്രീം, കേരളീയനാട്, കേര സ്‌പെഷല്‍, കേര പ്യുവര്‍ ഗോള്‍ഡ്, അഗ്രോ കോക്കനട്ട് ഓയില്‍, കുക്ക്‌സ് െ്രെപഡ്, എസ്‌കെസ് ഡ്രോപ് ഓഫ് നേച്ചര്‍, ആയുഷ്, ശ്രീകീര്‍ത്തി, കേള്‍ഡ, കേരള്‍ കോക്കനട്ട് ഓയില്‍, വിസ്മയ, എഎസ് കോക്കനട്ട് ഓയില്‍, പിവിഎസ് ത്രിപതി പ്യുവര്‍, കാവേരി, കൊക്കോ മേന്‍മ, അന്നപൂര്‍ണ നാടന്‍, കേര ടേസ്റ്റി, കേര വാലി, ഫേമസ്, ഹരിത ഗിരി, ഓറഞ്ച്, എന്‍കെ ജനശ്രീ, കേര നൈസ്, മലബാര്‍ സുപ്രീം, ഗ്രാന്‍ഡ് കുറ്റിയാടി, കേരള റിച്ച് എന്നിവയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചത്.
https://www.facebook.com/Malayalivartha





















