മരിച്ചത് ജസ്‌നയല്ല മൃതദേഹം അണ്ണാനഗർ സ്വദേശിയുടേത്; കൂടുതൽ സ്ഥിരീകരണത്തിനായി ഡി എൻ എ ടെസ്റ്റ് നടത്തും

മരിച്ചത് ജസ്‌നയല്ലെന്ന് സ്ഥിതീകരിച്ചു. കണ്ടെത്തിയ മൃതദേഹം മെയ് 26 ന് അണ്ണാനഗറിൽ നിന്ന് കാണാതായ പൊക്കിഷ എന്ന പെൺകുട്ടിയുടേത് .കൂടുതൽ സ്ഥിതീകരണത്തിനായി ഡി എൻ എ ടെസ്റ്റ് നടത്തും.മൃതദേഹം ജസ്‌നയുടേതല്ല എന്ന് സഹോദരൻ തിരിച്ചറിഞ്ഞു. ചെങ്കൽപ്പേട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ജസ്നയുടേതിന് സാമ്യമുള്ളതായിരുന്നു എന്നതായിരുന്നു സംശയത്തിന് ഇടയാക്കിയത്.പല്ലിൽ കമ്പി കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ചെങ്കൽപ്പേട്ട് ഗവൺമെൻറ് ആശുപത്രിയിലാണ് മൃതദേഹം.മുഖം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. ഈ കഴിഞ്ഞ 28 ആം തീയതിയാണ് മൃതദേഹം കണ്ടെത്തിയത്.
മാർച്ച് 22 നാണ് ജസ്റ്റയെ കാണാതാകുന്നത്. കാഞ്ഞപ്പള്ളി സെൻറ് ഡൊമനിക് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ജസ്ന ബന്ധുവിന്റെ വീട്ടിലേക്കുള്ള യാത്രക്കിടെയാണ് കണാതായത്.ആദ്യം ലോക്കൽ പോലീസും പിന്നീട് തിരുവല്ല ഡി.വൈ.എസ് പി യും കേസന്വേഷിച്ചു.ജസ്നയെക്കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha




















