കാസർഗോഡ് ജില്ലയിലെ പടന്നക്കാട് സ്വദേശിയും നയബസാറിലെ വാട്‌സ്‌ആപ്പ് മൊബൈല്‍ ഷോപ്പുടമയുംമായ സി.എച്ച് യൂനസിനെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി

കാസർഗോഡ് ജില്ലയിലെ പടന്നക്കാട് സ്വദേശിയും നയബസാറിലെ വാട്‌സ്‌ആപ്പ് മൊബൈല്‍ ഷോപ്പുടമയുംമായ സി.എച്ച് യൂനസിനെ അപായപ്പെടുത്താന്‍ ശ്രമിച്ചു ഈ പരാതിയില്‍ അഭിഭാഷകനടക്കം ഏഴുപേര്‍ക്കെതിരെഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാടിലെ നിസാര്‍, അജാനൂര്‍ കടപ്പുറം മത്തായി മുക്കിലെ രാഹുല്‍ എന്ന കിച്ചു, മത്തായി മുക്കിലെ സുശീല്‍, അജാനൂര്‍ കടപ്പുറത്തെ സച്ചു, ബാബു, മടക്കരയിലെ ഷംസീര്‍, ഇവര്‍ക്ക് ഒത്താശ നല്‍കിയ ഹൊസ്ദുര്‍ഗ് ബാറിലെ അഭിഭാഷകനെതിരെയുമാണ് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. എട്ടുമാസം മുമ്പ് പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ കാറിലാണ് ബിസിനസ് കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് യൂനസിനെ കണ്ണൂരിലേക്ക് കൊണ്ടുപോയത്
മടക്കരയിലെ നിസാര്‍, ഹാരിസ്, പടന്നയിലെ ഫൈസല്‍ എന്നിവര്‍ യൂനസിനെയും കുന്നുംകൈയിലെ അമീർ എന്നിവരാണ് സംഗത്തിലുണ്ടായത്. അവിടെ നിന്നും വേറൊരു സംഘം വന്ന് നിസാറുമായി സംസാരിക്കുകയും പിന്നീട് അവര്‍ മാഹിയിലേക്ക് പോകുകയും ചെയ്തു . മാഹി പള്ളിക്കടുത്ത് വെച്ച് മുമ്പ് വന്ന സംഘവുമായി നിസാര്‍ സംസാരിക്കുന്നതിനിടെ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി.ഇതേ തുടര്‍ന്ന് കാറിന്റെ ഗ്ലാസ് തകര്‍ത്ത് നിസാറിന്റെ കൈയിലുണ്ടായിരുന്ന 20 ലക്ഷം രൂപ തട്ടിയെടുത്ത് സംഘം കടന്നുകളഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ വീണ്ടും നിസാറും സംഘവും യൂനസിന്റെ കടയിലെക്ക് വരികയും കാറിന്റെ താക്കോല്‍ ബലമായി പിടിച്ചു വാങ്ങുകയും ചെയ്തു.
https://www.facebook.com/Malayalivartha




















