കാണാതായ സഹോദരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തി ; മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിനുസമീപത്തെ കുളത്തിൽ നിന്നും

ഇടുക്കി-കുമിളിയില്‍ നിന്ന് കാണാതായ കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. ആനക്കുഴിയില്‍ നിന്ന് കാണാതായ എട്ട് വയസുകാരന്‍ അഭിജിത്ത്, ആറ് വയസുകാരി ലക്ഷ്‌മിപ്രിയ എന്നിവരെ വീടിന് സമീപത്തെ പടുതാക്കുളത്തില്‍ മുങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
കുമിളി എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന അനീഷ്- ഇസക്കിയമ്മ ദമ്പതികളിടെ മക്കളാണ് ഇരുവരും. ഡൈമുക്ക് ലൂഥറന്‍ എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്.ഇന്നലെ വൈകിട്ടോടെയായിരുന്നു കുട്ടികളെ കാണാതായത്.കുമളി പൊലീസ് തുടര്‍ നടപടികൾ സ്വീകരിച്ചു.
https://www.facebook.com/Malayalivartha




















