"ചെന്നിത്തലയെ പോലെ തോറ്റവൻ അല്ല ഞാൻ" ; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ പരിഹാസവുമായി കെ. മുരളീധരന്‍ എംഎല്‍എ

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ പരാജയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ പരിഹാസവുമായി കെ. മുരളീധരന്‍ എംഎല്‍എ. പഞ്ചായത്തിലും കോര്‍പ്പറേഷനിലും പിന്നില്‍ പോയപ്പോഴും സ്വന്തം ബൂത്തില്‍ താന്‍ ഒരിക്കലും പിന്നില്‍ പോയിട്ടില്ലെന്ന് മുരളീധരന്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ ചെന്നിത്തലയയുടെ സ്വന്തം നാടായ ചെന്നിത്തലയിലും യു.ഡി.എഫ് സ്ഥാനാര്‍ഥി വളരെ പിന്നില്‍ പോയിരുന്നു.
കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ഭാവിയിലും ചെങ്ങന്നൂര്‍ ആവര്‍ത്തിക്കും. സംസ്ഥാന നേതൃത്വം ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. കോണ്‍ഗ്രസില്‍ തനിക്ക് യാതോരു പദവിയും വേണ്ട, ഒരു സ്ഥാനത്തേക്കും തന്നെ പരിഗണിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഇന്ന് രാവിലെ നടന്ന കെ എസ് യു വാർഷികഘോഷത്തിൽ തിരഞ്ഞെടുപ്പിന്റെ തോൽവി തൻ ഏറ്റെടുക്കുന്നു വന്നു ആരെയും കുറ്റപ്പെടുത്തുന്നില്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു .
https://www.facebook.com/Malayalivartha




















