കെവിൻ വധം ; അറസ്റ്റിലായ എ.എസ്.ഐ ബിജുവിനും ഡ്രൈവർ അജയ് കുമാറിനും ജാമ്യം ;. ഇവരെ കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി തള്ളി

കെവിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പൊലീസുകാർക്ക് ജാമ്യം. എ.എസ്.ഐ ബിജു ഡ്രൈവർ അജയ് കുമാർ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. ഉപധാകളോടെയായിരുന്നു ജാമ്യം.ഇവരെ കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി നിരാകരിച്ചു. പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.കേസിലെ മുഖ്യപ്രതിയായ ഷാനു ചാക്കോയിൽനിന്ന് എ.എസ്.ഐയും ഡ്രൈവറും കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്.
https://www.facebook.com/Malayalivartha




















