ഇരിങ്ങാലക്കുട കൊലപാതകം : പ്രധാനപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

കനാൽ ബേസ് കോളനിയിൽ വിജയനെ രാത്രി വീട്ടിൽ അതിക്രമിച്ചു കയറി വെട്ടി കൊലപെടുത്തുകയും പ്രായമായ രണ്ടു സ്ത്രീകളേയും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രധാനി നെല്ലായി സ്വദേശി ആലപ്പാട്ട് മാടാനി വീട്ടിൽ ജിജോ (27)യെ അറസ്റ്റ് ചെയ്തു. കണ്ണൂർ ജില്ലയിലെ തില്ലങ്കേരിക്കു സമീപമുള്ള മുടക്കുഴി മലയുടെ മുകളിൽ നിന്നാണ് ബോംബു നിർമ്മാണത്തിൽ വിദഗ്ധനായ ‘ബോംബ് ജിജോ’യെ പിടികൂടിയതെന്ന് പൊലിസ് അറിയിച്ചു.വനാതിർത്തിയിലെ ഒരു മലയിലെ ഒളിസങ്കേതത്തിൽനിന്നും ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ്സ് വർഗ്ഗീസിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തലവൻ സി ഐ എം കെ സുരേഷ് കുമാർ ജിജോയെ പിടികൂടുകയായിരുന്നു.
https://www.facebook.com/Malayalivartha




















