കേരളത്തിൽ സന്ദർശനം നടത്തുന്നതിൽ ഭയക്കേണ്ടതില്ല; നിപ്പാ വൈറസിൽ ഭീതി വേണ്ടെന്ന് ഐഎംഎ. ദേശീയ പ്രസിഡന്റ് ഡോ.രവി വഡേക്കർ

കേരളത്തിൽ സന്ദർശനം നടത്തുന്നതിൽ ഭയക്കേണ്ടതില്ല.300 ഓളം ഡോക്ടർമാർ കേരളത്തിലെത്തിയത് അതിന് തെളിവാണ്. മുൻപരിചയമില്ലാതിരിന്നിട്ട് കൂടി നിപ്പാ ബാധ തിരിച്ചറിഞ്ഞ ഡോക്ടർമാരെ അഭിനന്ദിക്കുന്നുവെന്നും ഐഎംഎ ദേശീയ പ്രസിഡന്റ് രവി വാങ്ഡേക്കർ.
പ്രത്യേക ഉപകരണങ്ങളോ പരിശീലനമോ കൂടാതെയാണ് നിപ്പാ ബാധ തിറിച്ചറിഞ്ഞത്. മറ്റ് രാജ്യങ്ങളിൽ നിപ്പാ തിരിച്ചറിയാൻ മാസങ്ങളെടുക്കുമ്പോഴാണ് വളരെ പെട്ടെന്ന് തന്നെ നിപ്പാ തിരിച്ചറിഞ്ഞത്. ഇത് ഇന്ത്യൻ ഡോക്ടർമാരുടെ മികവിന്റെ ലക്ഷണമായി കാണാം.നിപ്പാ പ്രതിരോധത്തിൽ സംസ്ഥാന സർക്കാരും ഏജൻസി കളും സ്വീകരിച്ച നടപടികൾ അഭിനന്ദനാർഹം
https://www.facebook.com/Malayalivartha




















