Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പീഡനക്കേസ് പ്രതിയായ സ്വർണ കുട്ടിയെ ചോദ്യം ചെയ്തത് ഒരു തവണ; തെളിവ് നൽകിയ തീയറ്റർ ഉടമയെ ചോദ്യം ചെയ്തത് പത്തിലേറെ തവണ: കേരള പോലീസിന്റെ പ്രതികാര മനോഭാവത്തിന് ഉദാഹരണം എടപ്പാള്‍ തിയേറ്റര്‍ പീഡന കേസ്

04 JUNE 2018 04:30 PM IST
മലയാളി വാര്‍ത്ത

എടപ്പാള്‍ തീയറ്റര്‍ പീഡനക്കേസില്‍ തീയേറ്ററിന്‍െറ ഉടമയെ പൊലീസ് അറസ്‌റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു. ശാരദ തീയേറ്ററിന്റെ ഉടമസ്ഥൻ സതീഷിനെയാണ് പൊലീസ് അറസ്‌റ്റ് ചെയ്തത്. പീഡന വിവരം യഥാസമയം പൊലീസിനെ അറിയിച്ചില്ലെന്നും ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കുറ്റവും ചുമത്തിയാണ് അറസ്‌റ്റ്. പിന്നീട് സ്‌റ്റേഷൻ ജാമ്യത്തിൽ ഇയാളെ വിട്ടയച്ചു. പീഡന വിവരം പുറത്തുവിട്ട സതീഷിനെ വനിതാ കമ്മിഷൻ അടക്കമുള്ളവർ അഭിനന്ദിച്ചിരുന്നു. ചോദ്യം ചെയ്യാനെന്നു പറഞ്ഞ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയായിരുന്നു അറസ്റ്റ്.

കേരള പോലീസിന്റെ പ്രതികാര മനോഭാവത്തിന് മറ്റൊരു ഉദാഹരണമാണ് പീഡനത്തില്‍ തെളിവ് നല്‍കിയ തീയേറ്റര്‍ ഉടമ സതീഷിനെതിരെയുള്ള ഈ നടപടി. കുട്ടിയെ പീഡിപ്പിച്ച പ്രതി മൊയ്തീന്‍കുട്ടിയെ ഒരു ദിവസം മാത്രം ചോദ്യം ചെയ്തപ്പോള്‍ തെളിവുകള്‍ ചൈല്‍ഡ് ലൈന് കൈമാറിയ ശാരദ തീയേറ്റര്‍ ഉടമയെ ചോദ്യം ചെയ്തത് പത്തിലേറെ തവണയായിരുന്നു.

ഓരോ തവണയും പോലീസിന്റെ ഭാഗത്തുനിന്നും വളരെ മോശമായ പെരുമാറ്റമാണ് ഉണ്ടായതെന്ന് സതീഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഒരു നല്ല കാര്യത്തിനു വേണ്ടിയാണല്ലോ എന്നു കരുതി പരമാവധി സഹകരിക്കുമെന്നും സതീഷ് പറഞ്ഞിരുന്നു.

പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു, പോലീസില്‍ വിവരം ധരിപ്പിക്കുന്നതില്‍ വീഴ്ച വരുത്തി തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് പോലീസ് ഇന്ന് സതീഷിനെ വിളിച്ചുവരുത്തി അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയായിരുന്നു നടപടി. സതീഷിനെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും. നിലവില്‍ ജാമ്യം കിട്ടാവുന്ന കുറ്റങ്ങളാണ് സതീഷിനെതിരെ ചുമത്തിയിരിക്കുന്നതെങ്കിലും അറസ്റ്റു വിവരം മാധ്യമങ്ങളോട് തുറന്നുസമ്മതിക്കാന്‍ പോലീസില്‍ ആരും തന്നെ തയ്യാറാകുന്നില്ല.

പീഡനദൃശ്യം ഉപയോഗിച്ച്‌ തീയേറ്റര്‍ ഉടമ സതീഷ് പ്രതിയായ മൊയ്തീന്‍കുട്ടിയെ വിലപേശി എന്ന പുതിയ ആരോപണവും പോലീസ് ഉന്നയിക്കുന്നുണ്ട്. തീയേറ്ററിലെ സിസിടിവിയില്‍ പതിഞ്ഞ പീഡന ദൃശ്യം ഉടമ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കാണ് കൈമാറിയത്. ദൃശ്യം പരിശോധിച്ച ശേഷം ചങ്ങരംകുളം പോലീസിന് പരാതി നല്‍കിയെങ്കിലും ഏഴു ദിവസമായിട്ടും കേസെടുക്കാന്‍ പൊലീസ് തയാറായിരുന്നില്ല. തുടര്‍ന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് മലപ്പുറം സ്വദേശി മൊയ്തീന്‍ കുട്ടിയെ അറസ്റ്റ് ചെയ്തത്.

ഇയാള്‍ ഉന്നത ബന്ധമുള്ള ആളാണെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. പ്രതിയുടെ ഉന്നത ബന്ധം മൂലമാണ് പൊലീസ് കള്ളക്കളി നടത്തുന്നതെന്ന് ആരോപണമുണ്ട്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പരാതിയില്‍ കേസെടുക്കാതിരുന്നതിന് എസ്‌ഐയ്‌ക്കെതിരെ നടപടിയും എടുത്തിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ വാദിയെ പ്രതിയാക്കുന്ന നിലപാടില്‍ പൊലീസ് എത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (15 minutes ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (28 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (35 minutes ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (7 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (9 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (9 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (9 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (9 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (10 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (10 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (10 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (10 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (10 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (10 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (10 hours ago)

Malayali Vartha Recommends