മകന്‍ ട്രാന്‍സ്‌ജെന്‍ഡറാണെന്ന് പറഞ്ഞിട്ടും മനസിലാക്കാതെ വീട്ടുകാര്‍ പീഡിപ്പിക്കുന്നു; പൊലീസ് സ്റ്റേഷനിലും കോടതിയിലും ഇക്കാര്യം തെളിയിച്ചിട്ടും വേട്ടയാടല്‍ തുടരുന്നു... ട്രാന്‍സ്‌ജെന്റര്‍ സൗഹൃദ കേരളത്തിന് അപമാനമാണ് ഇത്തരം സംഭവങ്ങള്‍

ട്രാന്‍സ്‌ജെന്ററാണ് എന്നു വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് അരുന്ധതിയെ മൂന്നു നാല് മാസം മെന്റല്‍ ഹോസ്പിറ്റലില്‍ കൊണ്ടു പോയി വീട്ടുകാര്‍ പീഡിപ്പിച്ചെന്ന് അഭിഭാഷകയുടെ വെളിപ്പെടുത്തല്‍. ചികിത്സിച്ചിട്ടും വീട്ടുകാര്‍ കണ്ടെത്തിയ രോഗം 'മാറാത്തതിനാല്‍' വീണ്ടും മെന്റല്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോകാന്‍ അച്ഛനും അമ്മയും തീരുമാനിച്ചത് അരുന്ധതി അറിഞ്ഞു.അതോടെ സ്വന്തം ഇഷ്ടപ്രകാരം വീടുവിട്ടിറങ്ങി. അപ്പോള്‍ വീട്ടുകാര്‍ പരാതിയുമായി പൊലീസ് സ്‌റ്റേഷനിലെത്തി. കാണ്മാനില്ലെന്നാണ് പരാതി നല്‍കിയിരിക്കുകയാണെന്നും അഭിഭാഷകയായ മായാ കൃഷ്ണന്‍ പറയുന്നു.
അഭിഭാഷക എസ്‌ഐയെ വിളിച്ചു കാര്യം പറഞ്ഞു. ട്രാന്‍സ്‌ജെന്‍ഡറാണ്... മാനസികമായി വീട്ടുകാരാല്‍ ഉപദ്രവിക്കപ്പെട്ട കുട്ടിയാണ് കരുതലോടെ സംസാരിക്കണമെന്ന്. അരുന്ധതി എസ്‌ഐയെ വിളിച്ചു. പിറ്റേന്ന് ചെന്നു കാണാമെന്നു പറഞ്ഞു. ദാ തൊട്ടു പിന്നാലെ ഒരു സ്ത്രീ എന്നെ വിളിക്കുന്നു. അരുന്ധതിയുടെ അമ്മയാണ് ' നിങ്ങള്‍ ആരാണ് എന്റെ മകന്റെ കാര്യത്തില്‍ ഇടപെടാനെ''ന്ന ശൈലിയില്‍ വല്ലാതെ ലക്കു കെട്ട അവസ്ഥയിലാണ് സംസാരം. എന്റെ ഫോണ്‍ നമ്പര്‍ കൊടുത്തത് എസ്‌ഐ ആയിരിക്കണമല്ലോ. ഞാനയാളെ വിളിച്ചു. മാഡം എനിക്കു കാര്യങ്ങള്‍ പറഞ്ഞു തന്നതു പോലെ അവരോടും പറയട്ടെ, കാര്യം മനസിലാക്കട്ടെ എന്നു കരുതി എന്നാണ് എസ്‌ഐയുടെ ന്യായം. അഭിഭാഷക അതേവരെ അരുന്ധതിയെ കണ്ടിട്ടു പോലുമില്ല. സുഹൃത്ത് അനന്യ പറഞ്ഞ് അറിയാമെന്ന് മാത്രം.
പിറ്റേന്ന് അരുന്ധതി സ്‌റ്റേഷനില്‍ പോയി എസ്‌ഐയെ കണ്ടു. സിഐയുടെ റൂമില്‍ വച്ച് വീട്ടുകാരുമായി സംസാരിച്ചു. ട്രാന്‍സ്‌ജെന്‍ഡറായ ഒരാളെ ബലപ്രയോഗത്തിലൂടെ വീട്ടിലെത്തിക്കലല്ല തങ്ങളുടെ ജോലി എന്ന് ആ ഓഫീസര്‍മാര്‍ പറഞ്ഞു. ഫയലും മടക്കി. അരുന്ധതി അവള്‍ക്ക് ഇഷ്ടമുള്ളിടത്തേയ്ക്ക് മടങ്ങി. എന്നിട്ടും മനസിലാക്കാതെ വീട്ടുകാര്‍ കമ്മീഷണറുടെ അടുത്ത് പരാതി കൊടുത്തു. കമ്മീഷണറത് എളമക്കര സ്‌റ്റേഷനിലേയ്ക്ക് കൈമാറി. അതോടെ എളമക്കര എസ്‌ഐ ഒരു ഫോണ്‍വിളി അങ്ങു തുടങ്ങി. കാര്യം പറഞ്ഞിട്ടും മനസിലാകാതെ ശല്യം തന്നെ ശല്യം. ഞാനയാളോട് കാര്യം പറഞ്ഞു. എന്നിട്ടും മനസിലാകാതുള്ള വിളി. ഞാനും കൂടി ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി എന്നോ മറ്റോ ആണ് പരാതി എന്ന ലൈനിലാണ് അയാളുടെ വര്‍ത്തമാനം. അതോടെ അരുന്ധതിയും ഞാനും കൂടി കമ്മീഷണറെ കണ്ടു. അമ്മ മാനസികമായി കുഴപ്പത്തിലാണെന്നും കൗണ്‍സിലിങ് ആവശ്യമുണ്ടെന്നുമാണ് കമ്മീഷണറുടേയും അഭിപ്രായം. കളമശ്ശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി അരുന്ധതി, വീണ്ടും സംഭവിച്ചത് പറഞ്ഞു. ട്രാന്‍സ്‌ജെന്ററാണെന്നു വ്യക്തമാക്കി. കോടതിയും അവളെ സ്വതന്ത്രയായി വിട്ടു.
അതുകൊണ്ടും വീട്ടുകാര്‍ ഉപദ്രവം നിര്‍ത്തിയില്ല. ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തിരിക്കുകയാണ്. മകനെ കാണാനില്ലെന്നും തട്ടിക്കൊണ്ടു പോയിരിക്കുകയാണ് എന്നുമാണ് കേസ്. എസ്‌ഐയോട് വിളിച്ച് അരുന്ധതി കാര്യങ്ങള്‍ സംസാരിച്ചതാണ്. ഹാജരായി ഹൈക്കോടതിയിലും അവളുടെ ഐഡന്റിറ്റി വ്യക്തമാക്കാന്‍ അവള്‍ തയ്യാറാണ്. രാവിലെ സ്‌റ്റേഷനില്‍ എത്താമെന്നും അവള്‍ എസ്.ഐയെ അറിയിച്ചിരുന്നു
പക്ഷെ, പ്രശ്‌നം അതല്ല. ദാ ഇപ്പോള്‍ ആ എസ്‌ഐ എന്നെ വിളിച്ചു. അരുന്ധതിയെ ആ സമയം അയാള്‍ വിളിച്ചിട്ട് കിട്ടിയില്ലത്രേ. അവള്‍ എവിടെയുണ്ട് എന്ന് അഭിഭാഷകയ്ക്കറിയാം, ഹാജരാക്കണം എന്ന ലൈനിലുള്ള ഒരു ഭീഷണി. ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്ന ഒറ്റ ഐഡന്റിറ്റി മാത്രം മതി പ്രശ്‌നങ്ങളില്‍ ഇടപെടാന്‍... ഇനിയും അങ്ങനെ തന്നെയാവും. നാളെ അരുന്ധതി ഹാജരായില്ലെങ്കില്‍ കൂടെ നിന്നവരുടെ പേരു പറഞ്ഞ് റിപ്പോര്‍ട്ടിടും എന്ന ശൈലിയിലാണ് സംസാരം.
അരുന്ധതി കോടതിയില്‍ ഹാജരാകും. പക്ഷെ, അതിന്റെ മറവില്‍ ആ എസ്.ഐ കാണിച്ച ഓവര്‍ സ്മാര്‍ട്ട്‌നെസ്സ് അതിച്ചിരി ഓവറായ് പോയ് എന്നത് പറയാതെ വയ്യ. അരുന്ധതിയുടെ മാത്രമല്ല ഹരിണിയുടേയും അനന്യയുടേയുമെല്ലാം വീട്ടുകാര്‍ക്ക് ട്രാന്‍സ്‌ഫോബിയ ഇത്രയും പ്രകടമായി കാണിക്കാനാവുന്നു എന്നത് കൊട്ടിഘോഷിയ്ക്കപ്പെടുന്ന ട്രാന്‍സ്‌ജെന്റര്‍ സൗഹൃദ കേരളത്തിന് അപമാനകരമാണ്.
https://www.facebook.com/Malayalivartha





















