തലസ്ഥാനത്തെ ഒ പി സമരം ജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല... കോസ്മോ പൊളിറ്റിൻ സി ഇ ഓ അശോക് പി മേനോൻ മലയാളിവർത്തയോട് പ്രതികരിക്കുന്നു

ഇന്ന് തലസ്ഥാനത്തു നടക്കുന്ന ഒ പി സമരവുമായി ബന്ധപെട്ടു ജനങ്ങൾക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകില്ല എന്ന് കോസ്മോ പൊളിറ്റിൻ സി ഇ ഓ അശോക് പി മേനോൻ മലയാളിവർത്തയോട് പറഞ്ഞു. നഴ്സുമാർ ഉണ്ടാക്കിയ ബുദ്ധിമുട്ടുകളാണ് കാര്യങ്ങൾ വഷളാക്കിയത് . നല്ലൊരു നാളെക്കായി ഇങ്ങനെ ചെയ്യാൻ ആശുപത്രി അധികൃധർ എടുക്കുന്ന മുൻകരുതൽ ആണിത് .
ആദ്യമായി മിനിമം വേജ് സിസ്റ്റം നടപ്പാക്കിയത് കോസ്മോ ഹോസ്പിറ്റലാണ് പക്ഷെ നഴ്സുമാർ സമരം നീട്ടികൊണ്ട് പോയതിനാലാണ് ഇങ്ങനെ ഒരു നീക്കം .ഗവണ്മെന്റ് പറഞ്ഞതിലപ്പുറം ശമ്പളത്തിന് വേണ്ടിയാണു നഴ്സുമാർ സമരം നടത്തിയത് പക്ഷെ അത് വിട്ടുകൊടുക്കാൻ മാനേജ്മെന്റിന് പറ്റില്ല അത് കൊണ്ട് അതൊരു അനാവശ്യ സമരം ആയിരുന്നു . ലേബർ കമ്മീഷൻ ഈ കാര്യത്തിൽ ഞങ്ങളെ അഭിന്ദിക്കുകയാണ് ചെയ്തത് കാരണം ആദ്യമായി ശമ്പളം കൂടി നൽകിയത് കോസ്മോ ആശുപത്രിയാണ്.
https://www.facebook.com/Malayalivartha





















