നിപ വൈറസ് നിയന്ത്രണ വിധേയം ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി

നിപ വൈറസ് ബാധ നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.നിപ വൈറസിന്‍റെ ചികിത്സാ ചെലവ് ബന്ധപ്പെട്ട കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ തിരിച്ച് നല്‍കും. കളക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും പണം നല്‍കുന്നത് സംബന്ധിച്ച് നടപടിയെടുക്കുക. നാളെ മുതല്‍ നിപ ബാധിച്ച കുടുംബങ്ങള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്ത് തുടങ്ങും. അതേസമയം, വ്യാജപ്രചാരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിപ വൈറസിനെ പ്രതിരോധിക്കുന്നതില്‍ ആരോഗ്യ വകുപ്പിന്‍റെത് മികച്ച പ്രവര്‍ത്തനമാണെന്നും സര്‍ക്കാറിന് പൂര്‍ണ പിന്തുണയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.
https://www.facebook.com/Malayalivartha





















