അടിസ്ഥാന സൗകര്യങ്ങളില്ല; കേരളത്തിലെ മൂന്നു പുതിയ മെഡിക്കൽ കോളജുകൾക്ക് പ്രവേശന അനുമതി നിഷേധിച്ച് മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ

കേരളത്തിലെ മൂന്നു പുതിയ മെഡിക്കൽ കോളജുകൾക്കു മെഡിക്കൽ പ്രവേശനത്തിന് മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ അനുമതി നിഷേധിച്ചു. ഇടുക്കി മെഡിക്കൽ കോളജ്, പാലക്കാട് ഐഎംഎസ്, അടൂർ ശ്രീ അയ്യപ്പാ കോളജുകൾക്കാണ് അനുമതി ലഭിക്കാത്തത്.
ഈ കോളജുകളിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമുണ്ടെന്ന മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ ശിപാർശ അംഗീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിറക്കുകയായിരുന്നു.
https://www.facebook.com/Malayalivartha





















