കെവിൻ വധം ; കേസിൽ വീഴ്ചവരുത്തിയ പൊലീസുകാരെ പിരിച്ചു വിടണമെന്ന് കേടിയേരി ബാലകൃഷ്ണൻ

കെവിൻ കൊല്ലപ്പെട്ട കേസിൽ വീഴ്ചവരുത്തിയ പൊലീസുകാരെ സർക്കാർ പിരിച്ചു വിടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കേടിയേരി ബാലകൃഷ്ണൻ. രാഷ്ട്രീയ മുതലെടുപ്പിനായി മുഖ്യമന്ത്രി പിണറായി വിജയനെ കേസിലേക്ക് വലിച്ചിഴച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേസിൽ ഉൾപെട്ട എ.എസ്.ഐ ബോധപൂർവ്വം പ്രതികളെ സഹായിച്ചു. എ.എസ്.ഐക്ക് മൂൻ മുഖ്യമന്ത്രിയുമായി ബന്ധമുണ്ട്.ചെങ്ങന്നൂരിൽ നേട്ടമുണ്ടാക്കാൻ എ.എസ്.ഐ കോൺഗ്രസുമായി ഒത്തുകളിക്കുകയായിരുന്നു. ഭരണം മാറിയെന്ന് മനസിലാക്കാത്ത ചില ഉദ്യോഗസ്ഥർ പൊലീസിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.കുത്തക പത്രങ്ങളും മാധ്യമങ്ങും കേസ് രാഷ്ട്രീയ വത്കരിക്കാൻ ശ്രമിച്ചു. മാധ്യമ ജഡ്ജിമാരല്ല വിധികർത്താകളെന്നതിന്‍റെ താക്കീതാണ് ചെങ്ങന്നൂർ വിജയം. അത് മാധ്യമ ജഡ്ജിമാർക്കും പാഠമാകണം. കെവിന്‍റെ കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. കൊലപാതകത്തിൽ ഉൾപ്പെട്ടവർക്ക് രാഷ്ട്രീയ ബന്ധമുണ്ടെങ്കിൽ സർക്കാർ പിന്തുണക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.
https://www.facebook.com/Malayalivartha





















