കേരളത്തെ തകര്‍ക്കാനാവില്ല മക്കളേ...സൂക്ഷിക്കുക കേരളത്തെ കൊലക്കളമാക്കാന്‍ പദ്ധതികളുമായി വര്‍ഗ്ഗീയ ശക്തികള്‍

കേരളത്തിന്റെ ഐക്യം തകര്‍ന്നെന്ന് വ്യാജപ്രചാരണം.വാട്ട്‌സ് ആപ്പും ഫേസ്ബുക്കും ഉപയോഗിച്ച് നമ്മള്‍ നമ്മളെത്തന്നെ ഇല്ലാതാക്കുകയാണോ. കേരളമെന്ന കൊച്ചു സംസ്ഥാനം ലോകത്തിന് മുന്നില്‍ത്തന്നെ ഒരു അത്ഭുതമാണ്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ നേട്ടങ്ങള്‍ ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. നമ്മള്‍ ഒത്തൊരുമയോടെ കൂട്ടായി നേടിയെടുത്തതാണ്. കേരളത്തിലേക്ക് പോകാന്‍ കൊള്ളില്ല എന്ന പ്രചരണം സൃഷ്ടിടുക്കാന്‍ ശ്രമിക്കുന്ന നിരവധി ദുഷ്ടശക്തികള്‍ കേരളത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്നുണ്ട്. നിപ്പയുടെ പേരിലും വര്‍ഗ്ഗീയത പ്രചരപ്പിച്ചും അവര്‍ ലക്ഷ്യം വെക്കുന്നത് അരാജകത്വമാണ്. ടൂറിസം മേഖല ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലാണ്. ഉപദോധത്തിനിടയിലും ഖത്തര്‍ എന്ന രാജ്യം ഉണ്ടാക്കിയ നേട്ടങ്ങള്‍ മലയാളി കാണാതെ പോകരുത്.
മനസാക്ഷിയെ നടുക്കിയ കെവിന്‍ പി. ജോസഫ് കൊലക്കേസിനു പിന്നാലെ സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമം. ദളിത് വികാരം ആളിപ്പടര്‍ത്തി സമൂഹത്തില്‍ വിഭാഗീയത രൂക്ഷമാക്കാനുള്ള ശ്രമങ്ങളാണ് ശക്തമാകുന്നത്. കഴിഞ്ഞയാഴ്ച്ചയാണ് കോട്ടയം മാന്നാനം പിലാത്തറയില്‍ കെവിന്‍ പി. ജോസഫിനെ വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ വാര്‍ത്ത പുറത്തു വരുന്നത്. തൊട്ടുപിന്നാലെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ദിവസമായ 28ന് തോട്ടില്‍ മരിച്ച നിലയില്‍ കെവിന്റെ മൃതദേഹം കണ്ടെത്തി. ഇതോടെ മാധ്യമങ്ങളില്‍ അടക്കം വലിയ വാര്‍ത്തകള്‍ വരികയും ചെയ്തു.
അതേസമയം സമാനമായി കെവിന്റെ കൊലപാതകത്തെ വര്‍ഗീയമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളും ഒരു വിഭാഗം ശക്തമാക്കുകയായിരുന്നു. മരണപ്പെട്ട കെവിന്‍ ദളിത് ക്രിസ്ത്യനും തട്ടിക്കൊണ്ടു പോയി മര്‍ദിച്ച നീനുവിന്റെ കുടുംബാംഗങ്ങള്‍ സവര്‍ണരുമാണെന്ന തരത്തിലാണ് പ്രചരണം ശക്തമാകുന്നത്. ഫെയ്‌സ് ബുക്ക്, വാട്‌സ് അപ്പ്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകളിലാണ് വിഷയം അതിരൂക്ഷമായി വര്‍ഗീയ വത്കരിക്കപ്പെടുന്നത്. വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന തരത്തിലുള്ള കുറിപ്പുകളും ട്രോളുകളും മിനിറ്റുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. കറുപ്പും വെളുപ്പും തമ്മിലുള്ള യുദ്ധമെന്നുവരെ സോഷ്യല്‍ മീഡിയയില്‍ വിഷയം ഉയര്‍ന്നു വന്നു.
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷ, അട്ടപാടിയില്‍ കൊലചെയ്യപ്പെട്ട മധു, വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്ത് എന്നിവരുടെ പേരുകള്‍ക്കൊപ്പം കെവിന്റെ പേരും കൂട്ടി കലര്‍ത്തി സംസ്ഥാനത്ത് ദളിതര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന തരത്തിലുള്ള പ്രചരണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ആക്റ്റിവിസ്റ്റുകളും എഴുത്തുകാരും വരെ വിഷയത്തില്‍ അഭിപ്രായവുമായി രംഗത്തെത്തിയതോടെ വിഷയത്തില്‍ വന്‍ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയകളില്‍ നടന്നുകൊണ്ടിരിക്കുന്നത്. അതേസമയം ഇത്തരം പ്രചരണങ്ങള്‍ സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവുകള്‍ ശക്തമാകാന്‍ കാരണമാകുമെന്ന ആശങ്കയും പരക്കുന്നുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം കണ്ടു വരുന്ന ജാതി ചേരിതിരിവിലേക്ക് സംസ്ഥാനത്തെ എത്തിക്കാനുള്ള ശ്രമമാണോ ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നിലെന്നും സംശയിക്കപ്പെടുന്നു. രൂക്ഷമായ വര്‍ഗീയ ചര്‍ച്ചകള്‍ക്ക് തടയിടാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമങ്ങളും നടക്കുന്നില്ല. നമ്മള്‍ അറിയാതെ ദുഷ്ട ശക്തികളുടെ കയ്യിലെ ചട്ടുകമാകരുത്. നിപ്പയുടെ പേരില്‍ കോഴിക്കോട് ഇപ്പോള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഈ അവസ്ഥകള്‍ക്ക് മാലിന്യം വലിച്ചെറിയുന്ന മലയാളികള്‍ തന്നെ ഒരു വിധത്തില്‍ കുറ്റക്കാരാണ്. ആത്മവിമര്‍ശനമാണ് ആദ്യം നടത്തേണ്ട്. വൃത്തിയും വെടിപ്പും ആരോഗ്യമുള്ള സമൂഹം സൃഷ്ടിക്കേണ്ടത് പൗരന്റെ പ്രധാന കടമകളില്‍ ഒന്നാണ്. അത് മറക്കാതിരിക്കാം ഈ മഹാമാരിയെ കൂട്ടായി നമുക്ക് നേരിടാം. ഒപ്പം ജാതി വേര്‍തിരിവുകളെ അവഗണിക്കാം. കാരണം ഇത് കേരളമാണ്. ദൈവത്തിന്റെ സ്വന്തം നാട്. 
https://www.facebook.com/Malayalivartha





















