പൊലീസ് വീണ്ടും പ്രതിക്കൂട്ടില്‍; എടപ്പാള്‍ പീഡനത്തില്‍ തീയേറ്ററുടമക്കെതിരായ പോലീസിന്റെ പ്രതികാര നടപടിക്കെതിരെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി; വിമര്‍ശനമുന്നയിച്ച് വനിതാ കമ്മീഷനും

എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ കടുത്ത അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അറസ്റ്റ് നിയമപരമാണോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസ് മേധാവിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഡയറക്ടര്‍ ജനറല്‍ പ്രോസിക്യൂഷനോട് ലോക്‌നാഥ് ബെഹ്‌റ നിയമോപദേശവും തേടി. തൃശൂര്‍ റെയ്ഞ്ച് ഐജിയോടും ഡിജിപി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
അതേസമയം വനിതാ കമ്മീഷനും പോലീസിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. പ്രതിക്കൂട്ടിലായപ്പോള്‍ രക്ഷപ്പെടാന്‍ വേണ്ടിയാണ് പൊലീസ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്നും അവരുടെ നടപടി അത്ഭുതപ്പെടുത്തിയെന്നുമാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പ്രതികരിച്ചത്. തിയേറ്ററില്‍ ഒരു പത്തുവയസുകാരിയ്ക്ക് നേരെ നടന്ന ലൈംഗിക അതിക്രമങ്ങള്‍ കണ്ട ഉടമയ്ക്ക് വേണമെങ്കില്‍ കണ്ണടയ്ക്കാമായിരുന്നു. പക്ഷെ അദ്ദേഹം അത് സമൂഹത്തിന് മുന്നില്‍ കൊണ്ടുവന്നതിനാണ് ഇപ്പോള്‍ കള്ളക്കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നതും ജോസഫൈന്‍ ആരോപിച്ചു. ഇത്‌പോലുള്ള സംഭവങ്ങള്‍ പുറത്തെത്തിക്കുന്നതില്‍ നിന്ന് പൊലീസിന്റെ നടപടി ആളുകളെ പിന്നോട്ട് വലിക്കുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ കുറ്റപ്പെടുത്തി.
പത്ത് വയസ്സുകാരിയെ തീയേറ്ററില് വെച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ചൈല്‍ഡ് ലൈല്‍ വിവരങ്ങള്‍ കൈമാറിയതിനാണ് തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസിന്റെ വിശദീകരണം. തീയേറ്റര് ഉടമ സതീഷിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ അറസ്റ്റുചെയ്ത തീയേറ്റര്‍ ഉടമയെ പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
എടപ്പാളിലെ ഒരു തീയേറ്ററില് ഏപ്രില്18 ന് ആണ് സംഭവം നടന്നത്. തീയേറ്ററിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ തീയേറ്റര്‍ ഉടമ ആദ്യം ചൈല്‍ഡ് ലൈനിനായിരുന്നു കൈമാറിയത്. തീയേറ്റര്‍ ഉടമ ചൈല്‍ഡ്‌ലൈന്‍ മുഖേന പോലീസില്‍ പരാതി നല്കിയിരുന്നുവെങ്കിലും പ്രതി മൊയ്തീന്‍കുട്ടിക്കെതിരേ ആദ്യം കേസെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. തുടര്‍ന്ന് ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടം മൊയ്തീന്‍ കുട്ടി അറസ്റ്റിലാവുകയും സംഭവത്തില് വീഴ്ച വരുത്തിയ ചങ്ങരംകുളം എസ്.ഐ കെ.ജെ ബേബിയെ തശ്ശൂര്‍ റെയ്ഞ്ച് ഐ.ജി എം.കെ അജിത്കുമാര്‍ സസ്‌പെന്ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാര നടപടിയെന്നോണമാണ് തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതെന്നാണ് ആരോപണം.
https://www.facebook.com/Malayalivartha





















