പത്തനംതിട്ടയില്‍ ഭര്‍ത്താവ് ഭാര്യയെ തങ്ങുകയറ്റത്തിന് ഉപയോഗിക്കുന്ന വാക്കത്തികൊണ്ട് വെട്ടിക്കൊന്നു; കൊലക്ക് പ്രത്യേകിച്ചു കാരണമൊന്നുമില്ല; എന്നുമുണ്ടാകാറുള്ള വഴക്ക് അവസാനം കലാശിച്ചത് കൊലപാതകത്തില്‍

എരുമേലിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കണ്ണിമല മഞ്ഞളരുവി ഈറ്റത്തോട്ടത്തില്‍ തങ്കമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ തെങ്ങുകയറ്റ തൊഴിലാളിയായ കുമാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അയല്‍ക്കാര്‍ നല്‍കിയ വിവരം അനുസരിച്ച് ബന്ധുക്കള്‍ സ്ഥലത്ത് എത്തിയ ശേഷമാണ് കൊലപാതക വിവരം പുറംലോകം അറിഞ്ഞത്. മഞ്ഞളരുവി ഈറ്റത്തോട്ടത്തില്‍ തങ്കമ്മ വെളുപ്പിന് മൂന്നര മണിയോടെയാണ് തങ്കമ്മ കൊല്ലപ്പെട്ടതെന്നാണ് സൂചന. തങ്കമ്മയുടെ കഴുത്തിലാണ് വെട്ടേറ്റതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഭര്‍ത്താവ് കുമാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തെങ്ങുകയറ്റ തൊഴിലാളിയാണ് കുമാരന്‍. കുമാരന്‍തങ്കമ്മ ദമ്പതികള്‍ക്ക് മൂന്ന് പെണ്മക്കളാണ് ഉള്ളത്.
കൊലക്ക് പ്രത്യേകിച്ച് കാരണമൊന്നുമില്ല. സ്ഥിരമായി ഉണ്ടാകാറുള്ള വഴക്കാണ് ഇത്തരമൊരു അപ്രതീക്ഷിത കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാധമിക നിഗമനം; രാത്രിയില്‍ വീട്ടില്‍ നിന്നുംബഹളം കേട്ട് അയല്‍വാസികള്‍ പൊലീസില്‍ വിളിച്ചറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ഭര്‍ത്താവ് കുമാരന്‍ വീട്ടില്‍ തന്നെയുണ്ടായിരുന്നു. തെങ്ങുകയറ്റത്തിന് ഉപയോഗിക്കുന്ന വാക്കത്തികൊണ്ടാണ് വെട്ടിയതെന്നു പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha





















