നൂറാം മത്സരത്തില്‍ ഇരട്ടഗോളുമായി ഛേത്രി; കെനിയയെ തകര്‍ത്തത് എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക്

ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ കെനിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. മഴയില്‍ കുതിര്‍ന്നതായിരുന്നു ആദ്യപകുതി. നൂറാം മത്സരത്തിനിറങ്ങി ഇരട്ട ഗോള്‍ നേടിയ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെയും ഒരു ഗോള്‍ നേടിയ ജെജെയുടെയും മികവിലാണ് ഇന്ത്യയുടെ ആധികാരിക വിജയം.
ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്റെ 68ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. കെനിയന് പോസ്റ്റിനുള്ളില്‍ സുനില്‍ ഛേത്രിയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്റ്റി പിഴവുകൂടാതെ വലയിലെത്തിച്ച് ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചു. തൊട്ടുപിന്നാലെ 71ാം മിനിറ്റില്‍ പോസ്റ്റിന് മുന്നില്‍ തുറന്നുകിട്ടിയ അവസരം വലയിലെത്തിച്ച് ജെജെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ എക്‌സ്ട്രാ ടൈമില്‍ ഇരട്ടഗോള്‍ തികച്ച ഛേത്രി ഇന്ത്യയുടെ വിജയം ആധികാരിമാക്കി.
പതിവിന് വിപരീതമായി നിറഞ്ഞുകവിഞ്ഞ മുംബൈ അറീന സ്‌റ്റേഡിയത്തിലെ മത്സരം തുടക്കം മുതല്‍ മഴയില്‍ മുങ്ങിയെങ്കിലും ആവേശം ഒട്ടു ചോരാതെയായിരുന്നു ഇന്ത്യയുടെ കളി. ആദ്യ പകുതിയില്‍ ഗോള് പിറന്നില്ലെങ്കിലും രണ്ടാം പകുതിയില്‍ നിരവധി മുന്നേറ്റങ്ങളുമായി ഇന്ത്യ കളം നിറഞ്ഞു.
ഇതിനുശേഷം ഛേത്രി ഗ്രൗണ്ടിനു ചുറ്റും നടന്ന കളി കാണാന്‍ എത്തിയ ആരാധകരോടു നന്ദി പറഞ്ഞു. സ്‌റ്റേഡിയം നിറഞ്ഞുകവിഞ്ഞ കാണികള്‍ നായകനും ടീമിനും വൈക്കിംഗ് ക്ലാപ്പും നല്‍കി. ഛേത്രി ഹാട്രിക് നേടിയ ആദ്യ മത്സരത്തില്‍ ചൈനീസ് തായ്‌പേയിയെ എതിരില്ലാത്ത അഞ്ച് ഗോളിന് ഇന്ത്യ തോല്‍പ്പിച്ചിരുന്നു. ഇതോടെ രണ്ടു മത്സരങ്ങളില്‍നിന്ന് ഛേത്രിയുടെ ഗോള്‍ സന്പാദ്യം അഞ്ചായി.
ഇന്ത്യക്കായി നൂറാം മത്സരം കളിച്ച ഛേത്രി ഇരട്ട ഗോള്‍ നേട്ടത്തോടെ ആകെ ഗോള്‍ 61 ആക്കി ഉയര്ത്തി. നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ദേശീയ ടീമിനായി കൂടുതല് ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും അര്‍ജന്റീനന്‍ താരം മെസ്സിയും മാത്രമാണ് ഛേത്രിക്ക് മുന്നിലുള്ളത്. നേരത്ത ആദ്യ മത്സരത്തില്‍ ചെനീസ് തായ്‌പെയെ എതിരില്ലാത്ത അഞ്ചു ഗോളുകള്ക്ക് ഇന്ത്യ തോല്‍പ്പിച്ചിരുന്നു. ന്യൂസിലാന്‍ഡുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.
https://www.facebook.com/Malayalivartha





















