കെവിന്‍ വധക്കേസില്‍ നടപടി നേരിട്ട ഗാന്ധിനഗര്‍ എഎസ്‌ഐക്ക് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുമായി അടുത്ത ബന്ധമുണ്ട്; ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടമുണ്ടാക്കാന്‍ എഎസ്‌ഐ പ്രവര്‍ത്തിച്ചു; ഇത്തരക്കാരെ സര്‍വീസില്‍നിന്ന് പുറത്താക്കണമെന്നും കോടിയേരി

കെവിന്‍ വധത്തില്‍ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെവിന്‍ വധക്കേസില്‍ നടപടി നേരിട്ട ഗാന്ധിനഗര്‍ എഎസ്‌ഐക്ക് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുമായി അടുത്ത ബന്ധമുണ്ടെന്ന് കോടിയേരി ആരോപിച്ചു.
യുഡിഎഫ് കാലത്തെ പോലീസ് അസോസിയേഷേന്‍ നേതാവായിരുന്നു നടപടി നേരിട്ട എഎസ്‌ഐ. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടമുണ്ടാക്കാന്‍ എഎസ്‌ഐ പ്രവര്‍ത്തിച്ചെന്നും ഇത്തരക്കാരെ സര്‍വീസില്‍നിന്ന് പുറത്താക്കി മാതൃക കാണിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
പ്രതികള്‍ക്ക് ഡിവൈഎഫ്‌ഐ ബന്ധമുണ്ടെന്നു മനസിലായിട്ടും പോലീസ് അറസ്റ്റ് ചെയ്യാന്‍ തയാറായെന്നും കോടിയേരി കോട്ടയത്ത് വിശദീകരണയോഗത്തില്‍ സംസാരിക്കവെ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha





















