കഴിഞ്ഞമാസത്തെ റേഷനും കരിഞ്ചന്തയില്‍; വാതില്‍പടി വിതരണം; വീഴ്ചകളെ മറയാക്കിയാണ് പാര്‍ട്ടിക്ക് തട്ടിപ്പ്; ഇ പോസ് മെഷീന്‍ ഇപ്പോഴും നോക്കുകുത്തി; ഗോഡൗണ്‍ ചോര്‍ച്ചയ്ക്ക് പരിഹാരമില്ല മന്ത്രിയുടെ ഉത്തരവും കാട്ടി മറയ്ക്കുന്നു

വാതില്‍പടി വിതരണം താറുമാറായതോടെ കഴിഞ്ഞമാസത്തെ റേഷന്‍നും കരിഞ്ചന്തയിലേക്ക് ഒഴുകി. കഴിഞ്ഞ ഞായറാഴ്ച തുറന്ന മിക്ക റേഷന്‍ കടകളിലും വിതരണം നടന്നത് ഇ പോസ് മെഷീന്‍ ഉപയോഗിക്കാതെയാണെന്ന് കണ്ടെത്തല്‍. കഴിഞ്ഞമാസം മാത്രം ആറുലക്ഷത്തിലേറെ കാര്‍ഡ് ഉടമകളാണ് ഇ പോസ് മെഷീന്‍ കൂടാതെ പഴയ രീതിയിലാണ് റേഷന്‍ വിതരണം ചെയ്തത് . ഏറ്റവും കൂടുതല്‍ ഇടപാടുകള്‍ നടത്തുന്നത് മലപ്പുറത്താണ്. ആധാറുമായി ബന്ധിപ്പിക്കാത്ത കാര്‍ഡുകള്‍. അത്യാവശ്യ ഘട്ടങ്ങളില്‍ റേഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു സര്‍ക്കാര്‍ കിടപ്പു രോഗികള്‍ക്കും കടകളിലെത്താന്‍ സാധിക്കാത്തവര്‍ക്കും കശുവണ്ടി തൊഴിലാളികള്‍ക്കുമൊക്കെ നല്‍കിയ ഈ ആനുകൂല്യവും തട്ടിപ്പിന് മറയാക്കി ക്രമക്കേട് ശ്രദ്ധയില്‍ പെട്ടതോടെ മന്ത്രി പി തിലോത്തമ്മന്‍ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ഇന്നലെ തന്നെ തലസ്ഥാനത്ത് പഴയ രീതിയില്‍ നാലായിരത്തോളം ക്രയ വിക്രയങ്ങള്‍ നടന്നു.
കേന്ദ്ര ഭക്ഷ്യ ഭദ്രതാ നിയമപ്രകാരം സംസ്ഥാനത്ത് വാതില്‍പടി വിതരണം നടപ്പിാക്കിയെങ്കിലും പ്രാവര്‍ത്തികമാക്കിയിട്ടില്ല. ഭക്ഷമന്ത്രിയുടെ ഓഫീസ് കാര്യക്ഷമമല്ലാത്തതാണ് ഇതിന് കാരണമെന്ന് ആരോപണമുണ്ട്.മെയ് മാസത്തില്‍ വിതരണം ചെയ്യപ്പെടേണ്ട സാധനങ്ങള്‍ 31-ാം തിയതി പോലും മിക്ക റേന്‍ കടകളിലും എത്തിയില്ല. ഇതിന്റെ ഭാദമായി കഴിഞ്ഞ ഞായറാഴ്ചയും കടകള്‍ തുറക്കണമെന്ന നിര്‍ദേശം മിക്ക വ്യാപാരികളും പാലിച്ചില്ല. തുറന്ന 1059 കടകളില്‍ ഏറെയും ഇ പോസ് സംവിധാനത്തിന് പുറത്താണ് സാധനങ്ങള്‍ വിറ്റത്. സെര്‍വര്‍ തകരാറിലാണെന്ന മുടന്തന്‍ ന്യായമാണ് ഉദ്ഗസ്ഥരും വ്യാപാരികളും പറയുന്നത്. കാര്‍ഡ് ഉടമള്‍ക്ക് കിട്ടേണ്ട സാധനങ്ങള്‍ കരിഞ്ചന്തയിലെത്തുകയും ചെയ്തു.
ഏപ്രില്‍ മിച്ചം വന്നറേഷന്‍ കഴഞ്ഞ മാസം നകിയതിന്റെ മറവിലും തട്ടിപ്പ് നടന്നു. വാതില്‍പടി വതരണത്തിലൂടെ ധാന്യങ്ങളുടെ അളവ് കുറവുണ്ടെന്നാണ് വ്യാപാരികളുടെ പരാതി. ഇതേ തുടര്‍ന്ന് വ്യാപാരികള്‍ കാണ്‍കെ ധാന്യ ചാക്കുകള്‍ തൂക്കി അളവു ബോധ്യപ്പെടുത്തണമെന്ന്. മന്ത്രി തിലോത്തമ്മന്‍ നിര്‍ദ്ദേശിച്ചിരുന്നു. എഫ്.സി ഐയില്‍ നിന്ന് സപ്ലികോ എടുക്കുന്ന റേഷന്‍ധാന്യങ്ങള്‍ ഗോഡൗണില്‍ എത്തുമ്പോഴേക്ക് ചോരുന്നതായി വിജിലന്‍സും ഭക്ഷ്യ വകുപ്പ് സ്‌പെഷ്യല്‍ സ്‌കോഡും റിപ്പോര്‍ട്ട് ചെയ്തിരുന്നു. തൊഴിലാളികളും ഒരു വിഭാഗം ഉദ്യോഗസ്ഥരുമാണ് ഈ ചോര്‍ച്ചയ്ക്ക് പിന്നില്‍ ഇതേ തുടര്‍ന്നാണ് മന്ത്രിയുടെ ഉത്തരവ്. എന്നാല്‍ ഗോഡൗണുകളില്‍ തൂക്കിനല്‍കണമെങ്കില്‍ കൂടുതല്‍ കൂലി വേണമെന്ന നിലപാടിലാണ് തൊഴിലാളികള്‍. മന്ത്രിയുടെ നിരദേശം നപ്പിലാക്കിയാല്‍ വിതരണം വൈകുമെന്ന് വരുത്തി തീര്‍ക്കാനും ശ്രമമുണ്ട്. ഭക്ഷ്യ വകുപ്പിലെ ചില ഉദ്യോദസ്ഥരാണ് ഇതിന് കിട പിടിക്കുക.
https://www.facebook.com/Malayalivartha





















