പത്തനംതിട്ടയില്‍നിന്ന് കാണാതായ ജെസ്‌ന വിദേശത്തേക്കു പോയിട്ടുണ്ടോയെന്നു പരിശോധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

പത്തനംതിട്ടയില്‍നിന്നു കഴിഞ്ഞ മാര്‍ച്ചു മുതല്‍ കാണാതായ ജെസ്‌ന മരിയ ജെയിംസ് വിദേശത്തേക്ക് പോയിട്ടുണ്ടോയെന്നറിയാന്‍ റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍മാരുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തിവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. പി.സി.ജോര്‍ജിന്റെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഈ കാര്യം വ്യക്തമാക്കിയത്
തിരുവനന്തപുരം റേഞ്ച് ഐജിയുടെ മേല്‍നോട്ടത്തില്‍ സൈബര്‍ വിദഗ്ധരും വനിതാ ഇന്‍സ്‌പെക്ടറും അടങ്ങുന്ന 15 അംഗ പ്രത്യേകസംഘമാണ് അന്വേഷണം നടത്തുന്നത്. പ്രത്യേക സംഘം ഇതുവരെ ഒരു ലക്ഷത്തോളം ഫോണ്‍ കോളുകള്‍ പരിശോധിച്ചു. എല്ലാ സംസ്ഥാനങ്ങളിലെയും പത്രങ്ങളില്‍ ലുക്ക്ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചു.
ബംഗളുരു, മൈസൂരു, വേളാങ്കണ്ണി, തിരുപ്പുര്‍, കാഞ്ചിപുരം എന്നിവിടങ്ങളിലും അന്വേഷണം നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha





















