ആദ്യം അടിസ്ഥാന സൗകര്യം വികസിപ്പിക്കൂ എന്നിട്ടാകാം പ്രവേശനമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ: കേരളത്തില്‍ 1600 സീറ്റുകളിലേക്കുള്ള പ്രവേശനം അനിശ്ചിതത്വത്തില്‍: 10,430 എംബിബിഎസ് സീറ്റുകള്‍ കുറയും

രാജ്യവ്യാപകമായി 64,000 മെഡിക്കല്‍ സീറ്റുകള്‍ ഉള്ളതില്‍ ഏകദേശം 10,430 സീറ്റുകളിലേക്കുള്ള പ്രവേശനത്തിനാണ് വിലക്ക്. അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരും ഇല്ലാത്തതിനാലാണ് സര്‍ക്കാര്‍, സ്വാശ്രയ മെഡിക്കല്‍ കോളുകള്‍ക്കു പ്രവേശനാനുമതി നിഷേധിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ചു മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയം അംഗീകാരം നല്‍കുകയായിരുന്നു. മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തു നടക്കുന്നവര്‍ക്ക് ഇതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചു പോലും ബോധ്യമില്ലെന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വിലയിരുത്തിയത്.
കേരളത്തിലെ ഒന്പത് എണ്ണമടക്കം 82 മെഡിക്കല്‍ കോളജുകളില്‍ 2018-19 ലേക്ക് പ്രവേശനം നിഷേധിച്ചു. ഇവയ്ക്ക് അംഗീകാരം പുതുക്കി നല്കിയിട്ടില്ല. ഇതുവഴി 10,430 എംബിബിഎസ് സീറ്റുകള്‍ കുറയും. 64,000 സീറ്റുകള്‍ ഉണ്ടായിരുന്നത് 54000 നു താഴേക്കു കുറയും. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടി കേരളത്തില്‍ മൂന്നു പുതിയ മെഡിക്കല്‍ കോളജുകള്‍ക്കു കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നിഷേധിച്ചു. ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനു പുറമേ പാലക്കാട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ശ്രീ അയ്യപ്പ മെഡിക്കല്‍ കോളജ് ആന്‍ഡ് റിസേര്‍ച്ച് ഫൗണ്ടേഷന്‍ എന്നിവയ്ക്കാണ് പ്രവേശനാനുമതി നിഷേധിച്ചത്. ഇതുള്‍പ്പെടെ രാജ്യത്താകെ 68 മെഡിക്കല്‍ കോളജുകള്‍ക്ക് പ്രവേശനാനുമതി നിഷേധി ച്ചു. ഇവ മൊത്തം 9000 സീറ്റുക ള്‍ക്കാണ് അപേക്ഷിച്ചിരുന്നത്.
https://www.facebook.com/Malayalivartha





















