പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതി ഇന്ന് പരിസ്ഥിതി ദിനം; പ്ലാസ്റ്റിക് എന്ന മാരക വിപത്തിനെതിരെ ലോകം ഒന്നിക്കുന്നു

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതി ഇന്ന് ലോക പരിസ്ഥിതി ദിനം. പ്ലാസ്റ്റിക് എന്ന മാരക വിപത്തിനെതിരെ ഇന്ന് ലോകം ഒന്നിക്കുകയാണ്. പ്ലാസ്റ്റിക് മലിനീകരണത്തെ ചെറുത്തുതോല്പിക്കാം എന്നതാണ് ഇത്തവണത്തെ പരിസ്ഥതി ദിന സന്ദേശം. ഒറ്റത്തവണ ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്രങ്ങള്‍ക്കും കടല്‍ജീവികള്‍ക്കും മനുഷ്യന്റെ നിലനില്പിനും ഏല്പിക്കുന്ന ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ച് സര്‍ക്കാറുകള്‍, വ്യവസായങ്ങള്‍, സമുദായങ്ങള്‍, വ്യക്തികള്‍ എന്നിവരെ ബോധവത്കരിക്കുകയും പ്ലാസ്റ്റിക്കിന് ബദല്‍മാര്‍ഗങ്ങള്‍ കണ്ടെത്തി ഉപയോഗം കുറച്ചുകൊണ്ടുവരുകയുമാണ് ലക്ഷ്യം. ഈ വര്‍ഷത്തെ പരിസ്ഥിതിദിനാചരണത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഇന്ത്യയാണ്. ദിനാചരണത്തിന്റെ ഭാഗമായി രാജ്യമെമ്പാടും പൊതുസ്ഥലങ്ങള്‍, വനങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍, ബീച്ചുകള്‍ എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
തോല്ക്കാന് മടിച്ചുനിന്ന പ്ലാസ്റ്റിക്കിനെ റോഡില്‍ അലിയിച്ച് നിശ്ശബ്ദവിപ്ലവം. നാടിനു ഭീഷണിയായ പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക്കിനെ ടാറിനൊപ്പം ചേര്‍ത്താണ് തുരത്തല്‍. ഇതുവരെ സംസ്ഥാനത്ത് 2,45,631 കിലോ പ്ലാസ്റ്റിക്കാണ് ടാറിങ്ങിന് ഉപയോഗിച്ചത്. സംസ്കരിക്കാന്‍ കഴിയാത്തതും കത്തിച്ചാല്‍ അര്‍ബുദം അടക്കമുള്ളവയിലേക്ക് വഴിതുറക്കുന്നതുമായ 50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക്കാണ് റോഡില്‍ അലിഞ്ഞുചേരുന്നത്. ഇതുവരെ പ്ലാസ്റ്റിക് ചേര്‍ത്ത് സംസ്ഥാനത്ത് 176 കി.മീ. റോഡാണ് നിര്‍മിച്ചത്.
സര്‍ക്കാര്‍ രൂപവത്കരിച്ച ക്ലീന്‍ കേരള കമ്ബനിയുെട നേതൃത്വത്തിലാണ് വിജയപദ്ധതി. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ റീസൈക്കിള്‍ ചെയ്യാന്‍ സാധിക്കാത്ത പ്ലാസ്റ്റിക് ശേഖരിച്ച് തരികളാക്കി ടാറിങ്ങിന് നല്‍കുകയാണ് ഇവര്‍ ചെയ്യുന്നത്. സംസ്കരിച്ച് നല്കുന്ന പ്ലാസ്റ്റിക് നിശ്ചിത തുകക്കാണ് ക്ലീന്‍ കേരള കമ്ബനി ഏറ്റെടുക്കുന്നത്. പൊതുമരാമത്ത് വകുപ്പിെന്റ പൂര്‍ണ പിന്തുണ ലഭിച്ചതോടെ പദ്ധതി വിജയത്തിലേക്ക ്നീങ്ങുകയാണ്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് ഉപയോഗിച്ചിരിക്കുന്നത്; 27,590 കിലോ. തിരുവനന്തപുരത്ത് 23,752ഉം പാലക്കാട്ട് 22,242 കിലോ പ്ലാസ്റ്റിക്കും ഉപയോഗിച്ചു.
https://www.facebook.com/Malayalivartha





















