കുട്ടി ഉള്‍പ്പെട്ട സംഭവമായതിനാല്‍ വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആശയക്കുഴപ്പം ഉണ്ടായിരുന്നു... വിദഗ്ധ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചത്; എടപ്പാള്‍ തീയറ്റര്‍ പീഡന കേസിൽ പോലീസിനെ അറിയിക്കാന്‍ വൈകിയില്ലെന്ന് തീയറ്റര്‍ ഉടമ

കുട്ടി ഉള്‍പ്പെട്ട സംഭവമായതിനാല്‍ വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആശയക്കുഴപ്പം ഉണ്ടായിരുന്നു. വിദഗ്ധ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചതെന്നും സതീഷ് ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു. എടപ്പാളിലെ തീയറ്ററില്‍ കുട്ടിയെ പീഡിപ്പിച്ച സംഭവം പോലീസില്‍ അറിയിക്കാന്‍ വൈകിയിട്ടില്ലെന്ന് തീയറ്റര്‍ ഉടമ. സംഭവം നടന്ന് രണ്ട് ദിവസത്തിനകം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചു. 18-ാം തീയതിയാണ് സംഭവം നടന്നത്. അന്ന് തന്നെ മാനേജര്‍ തന്നെ അറിയിച്ചിരുന്നു. സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ താന്‍ വന്നിട്ട് വേണ്ടത് ചെയ്യാമെന്ന് മാനേജരോട് പറഞ്ഞു.
19-ാം തീയതി താന്‍ സ്ഥലത്ത് എത്തി. കുട്ടി ഉള്‍പ്പെട്ട കേസായതിനാല്‍ എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു. തുടര്‍ന്ന് സുഹൃത്തായ സാമൂഹ്യപ്രവര്‍ത്തകനെ വിവരം അറിയിച്ചു. അദ്ദേഹത്തിന്റെ ഉപദേശ പ്രകാരമാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ പീഡന വിവരം അറിയിച്ചതെന്നും തീയറ്റര്‍ ഉടമയായ സതീഷ് പറഞ്ഞു. 20-ാം തീയതി തന്നെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചു. 21-ാം തീയതി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തി വിവരങ്ങള്‍ തേടി.
എന്നാല്‍ 25-ാം തീയതിയാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തി വീഡിയോ കൈപ്പറ്റിയത്. തീയറ്റര്‍ ഉടമ എന്ന നിലയില്‍ താന്‍ കേസില്‍ ഉള്‍പ്പെടില്ലെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്നും അവര്‍ പറഞ്ഞിരുന്നു. പിന്നീട് മാധ്യമ വാര്‍ത്ത വരുമ്പോഴാണ് താന്‍ ഇക്കാര്യം ശ്രദ്ധിക്കുന്നതെന്നും തീയറ്റര്‍ ഉടമ പറഞ്ഞു.
https://www.facebook.com/Malayalivartha





















