രണ്ടു കുട്ടികളുടെ അമ്മയായ യുവതി കാരണം ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍; ഭാര്യയുടെ കാമുകന്റെ കുത്തേറ്റ് ഭര്‍ത്താവ് ആശുപത്രിയില്‍

രണ്ടു കുട്ടികളുടെ അമ്മയായ യുവതിയും കാമുകനും കൂടി ഉണ്ടാക്കിയ പൊല്ലാപ്പ് കാരണം ഭര്‍ത്താവ് ആശുപത്രിയില്‍. ഭാര്യയുടെ കാമുകന്റെ കുത്തേറ്റാണ് ഭര്‍ത്താവ് ആശുപത്രിയിലായത്. എറണാകുളം കലൂര്‍ സ്വദേശി കുറ്റിക്കാട്ട് ശങ്കരന്റെ മകന്‍ ഗണേഷിനാണു കുത്തേറ്റത്. ഇയാള്‍ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചകിത്സയിലാണ്.
ഗണേഷിന്റെ ഭാര്യയുടെ കൂടെ താമസിക്കുന്ന തളി കൊറ്റുപുറം കോളനിയിലെ അന്‍സാറാണു ബന്ധുക്കളുടെ മുന്നില്‍വച്ചു ഗണേഷിനെ കുത്തിപ്പരുക്കേല്‍പ്പിച്ചത്. രണ്ടു കുട്ടികളുടെ അമ്മയായ ഗണേഷിന്റെ ഭാര്യ നാളുകളായി അന്‍സാറിന്റെ കൂടെയാണു താമസം.
ഏറ്റവും ഇളയ ഒന്നരവയസുള്ള കുഞ്ഞിന്റെ പിതൃത്വത്തിന്റെ പേരിലും ഗണേഷും ഭാര്യയും തമ്മില്‍ തര്‍ക്കമുെണ്ടങ്കിലും ഭാര്യയെയും കുട്ടികളെയും സംരക്ഷിച്ചുകൊള്ളാമെന്നു ഗണേഷ് പറഞ്ഞിരുന്നു.
ഇതേക്കുറിച്ചു സംസാരിക്കാനാണ് അന്‍സാറിന്റെ പിതാവിന്റെ ആവശ്യപ്രകാരം ഇന്നലെ രാവിലെ ഗണേഷും ബന്ധുക്കളും അന്‍സാറിന്റെ വീട്ടിലെത്തിയത്.
ഇതിനിടെയാണ് അപ്രതീക്ഷിതമായി ഗണേഷിനെ കുത്തിയത്. സുഹൃത്തുക്കളായിരുന്ന ഇരുവരും എറണാകുളത്ത് ഒന്നിച്ചായിരുന്നു ജോലി. ഭാര്യയുമായുള്ള ബന്ധമറിഞ്ഞതോടെ ഗണേഷ് അന്‍സാറുമായി പിണക്കത്തിലാകുകയായിരുന്നു. എരുമപ്പെട്ടി എസ്.ഐ: വി.പി. സിബീഷിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സംഭവസ്ഥലത്തു കൊണ്ടുപോയി തെളിവെടുപ്പു നടത്തി.
https://www.facebook.com/Malayalivartha





















