Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനി..നേരിട്ടെത്തി രമേശ് ചെന്നിത്തല..പെൺവാണിഭത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമാണെന്നു നാട്ടുകാർ..


പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....


  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ

ഒരിക്കലും രക്ഷപ്പെടില്ലെന്നു കണ്ട കെഎസ്ആര്‍ടിസിയില്‍ ഫലം കണ്ടു തുടങ്ങി; മേയില്‍ ലഭിച്ചത് റെക്കോര്‍ഡ് കളക്ഷന്‍; എന്നും ഭാരമായിരുന്ന യൂണിയന്‍കാരെ ഒന്നുമല്ലാതാക്കി; എല്ലാ കാര്യങ്ങള്‍ക്കും യൂണിയന്‍ കാരുടെ അഭിപ്രായം ചോദിച്ച പഴയരീതി മാറി; യൂണിയന്‍കാരെക്കാള്‍ ജീവനക്കാര്‍ക്ക് വില കല്‍പ്പിച്ച് പുതിയ പരിഷ്‌കാരം 

06 JUNE 2018 09:31 AM IST
മലയാളി വാര്‍ത്ത

കെഎസ്ആര്‍ടിസി വിജയത്തിന്റെ പാതയിലാണ്. എല്ലാത്തിനും കാരണം ടോമിന്‍ തച്ചങ്കരിയുടെ ശക്തമായ തീരുമാനമാണ്. യൂണിയന്‍കാരെ ട്രാന്‍സ്ഫര്‍ ചെയ്തതോടെ എല്ലാവരും മര്യാദയ്ക്ക് ജോലിക്ക് കയറി. ഇപ്പോള്‍ ദേ അടുത്ത പരിഷ്‌കാരം. 

കെഎസ്ആര്‍ടിസിയില്‍ സ്ഥലം മാറ്റം, സ്ഥാനക്കയറ്റം, അവധി ക്രമീകരണം,പെന്‍ഷന്‍പെന്‍ഷനാനുകൂല്യങ്ങള്‍, ശമ്പള കുടുശിക, ശിക്ഷണ നടപടികള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് പരാതികളും,നിവേദനങ്ങളും ഇനി മുതല്‍ ചീഫ് ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കേണ്ടതില്ലെന്ന് സിഎംഡി ടോമിന്‍ തച്ചങ്കരിയുടെ ഉത്തരവ്.

ചില ജീവനക്കാര്‍ ചീഫ് ഓഫീസിലെ വിവിധ സെക്ഷനുകളില്‍ നേരിട്ട് എത്തി അനര്‍ഹമായ ആനുകൂല്യങ്ങള്‍ മുന്‍ഗണനാക്രമങ്ങള്‍ തെറ്റിച്ച് വാങ്ങിയെടുക്കുന്നതായി ശ്രദ്ധയില്‍ പെട്ടിരുന്നു. ഇത്തരത്തില്‍ മറ്റുള്ളവരെ അപേക്ഷിച്ച് കാര്യങ്ങള്‍ വേഗത്തില്‍ നടത്തിയെടുക്കുകയോ മറ്റുള്ളവരെ ഏര്‍പെടുത്തുകയോ ചെയ്യുന്ന പ്രവണത നിലനിന്നിരുന്നു. ഇതിനെ കുറിച്ച് പരാതി ലഭിച്ചതോടെയാണ് പുതിയ നടപടി.

ഇനി മുതല്‍ പരാതികളും നിവേദനങ്ങളും നേരിട്ട് യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് നല്‍കണം. ഇത്തരം നിവേദനങ്ങള്‍ തൊട്ടിടുത്ത ദിവസം തപാല്‍ വഴി യൂണിറ്റ് ഓഫീസര്‍മാര്‍ ചീഫ് ഓഫീസിലെ ബന്ധപ്പെട്ട തലവന്മാര്‍ക്ക് ആമുഖത്തോട് കൂടി അയയ്‌ക്കേണ്ടതാണ്. ഇതില്‍ വീഴ്ച വരുത്തുന്ന യൂണിറ്റ് ഓഫീസര്‍ക്കെതിരെ നടപടി സ്വീകരിക്കും. തപാല്‍ വഴിയല്ലാതെ കിട്ടുന്ന ഒരു അപേക്ഷയും പരാതിയും പരിശോധിച്ച് നടപടി എടുക്കേണ്ടതില്ലെന്നും തച്ചങ്കരിയുടെ സര്‍ക്കുലറില്‍ പറയുന്നുണ്ട്. ചീഫ് ഓഫീസില്‍ ജീവനക്കാരുടെ നിവേദനങ്ങള്‍ ഏഴ് ദിവസത്തികം തീര്‍പ്പാക്കണം. അതേസമയം വളരെ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ജീവനക്കാര്‍ക്ക് പരാതികളും നിവേദനങ്ങളും ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ്് ഡയറക്ടറെ അനുവദിച്ച സമയത്ത് നേരിട്ട് സമര്‍പ്പിക്കാവുന്നതാണ്.

ഒരുവശത്ത് ഭൂരിഭാഗം ജീവനക്കാരുടെയും കയ്യടി നേടിയും മറുവശത്ത് യൂണിയനുകളുടെ ശക്തമായ എതിര്‍പ്പിനെ ചങ്കൂറ്റത്തോടെ നേരിട്ടും കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ രണ്ടുംകല്‍പിച്ച് രംഗത്തിറങ്ങിയ തച്ചങ്കരി കൂടുതല്‍ പരിഷ്‌കരണങ്ങളിലേക്ക് നീങ്ങുകയാണ്. മെയ് മാസത്തില്‍ റെക്കോഡ് വരവ് കൂടി നേടി കെഎസ്ആര്‍ടിസി കുതിച്ചതോടെ തച്ചങ്കരിയെ കോര്‍പ്പറേഷന്‍ സിഎംഡി ആക്കി നിയോഗിച്ച സര്‍ക്കാരിനും അത് കയ്യടിയായി മാറുന്നു. ഈ സാഹചര്യത്തില്‍ യൂണിയനുകളുടെ എതിര്‍പ്പുകള്‍ വെറും ജലരേഖയായി മാറുന്ന സാഹചര്യമാണുള്ളത്.

ഇതോടെ കോര്‍പ്പറേഷനെ കൂടുതല്‍ മെച്ചത്തിലേക്ക് നയിക്കാന്‍ ഉറച്ച നടപടികളുമായി നീങ്ങുകയാണ് സിഎംഡി. ഇതിന്റെ ഭാഗമായി ജൂണ്‍ 18 മുതല്‍ ഇലക്ട്രിക് ബസ് തലസ്ഥാനത്ത് കോര്‍പ്പറേഷന്‍ ഓടിച്ചു തുടങ്ങും. സംഗതി വിജയകരമായാല്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും. ഒരേസമയം പരിസ്ഥിതിക്ക് കോട്ടം തട്ടാതെയും മറുവശത്ത് കോര്‍പ്പറേഷന് മെച്ചമാകുകയും ചെയ്യുന്ന സര്‍വീസ് ആകും ഇതെന്നാണ് പ്രതീക്ഷ.

കെഎസ്ആര്‍ടിസിയില്‍ അനുദിനം പരിഷ്‌കാരങ്ങള്‍ വരുത്തിയും യൂണിയനുകളുടേയും ഉന്നത തസ്തികകളില്‍ കാലങ്ങളായി കുതന്ത്രങ്ങള്‍ മെനഞ്ഞ് വിലസുന്നവരുടേയും കള്ളക്കളികള്‍ ഒന്നൊന്നായി ഇല്ലാതാക്കിയും കയ്യടികള്‍ നേടി മുന്നേറുകയാണ് കെഎസ്ആര്‍ടിസിയില്‍ സിഎംഡിയായി ചുമതലയേറ്റ ടോമിന്‍ ജെ തച്ചങ്കരി. ഒരോ ദിവസവും ഓരോ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തച്ചങ്കരി ശക്തമായ നിലപാടെടുക്കുകയും ജീവനക്കാര്‍ക്ക് ശമ്ബളം കൃത്യമായി മാസാവസാനം തന്നെ നല്‍കാന്‍ നടപടിയെടുക്കുകയും ചെയ്തതോടെ ഭൂരിഭാഗം ജീവനക്കാരുടേയും കയ്യടി നേടുകയാണ് തച്ചങ്കരി.

കഴിഞ്ഞമാസത്തെ കളക്ഷനും റെക്കോഡിലേക്ക് നീങ്ങിയതോടെ കോര്‍പ്പറേഷനെ നന്നാക്കാന്‍ അവസാന ദൗത്യം തച്ചങ്കരിയെ ഏല്‍പിച്ച മുഖ്യമന്ത്രി പിണറായിയും വലിയ പ്രതീക്ഷയിലാണ്. യൂണിയനുകള്‍ ഒരുവശത്ത് കുതന്ത്രങ്ങളുമായി നീങ്ങുമ്പോഴും തച്ചങ്കരി അതൊന്നും വകവയ്ക്കാതെ അവരുമായി കൊമ്പുകോര്‍ത്തു തന്നെ മുന്നേറുന്നു. കോര്‍പ്പറേഷനെ കാര്‍ന്നു തിന്നുന്നത് മേലാവില്‍ ഒരേ കസേരകളില്‍ കാലങ്ങളായി ഇരിപ്പുറപ്പിച്ച ഒരുസംഘം യൂണിയന്‍ നേതാക്കളാണെന്ന വസ്തുത പുറത്തുവന്നതോടെ ഭൂരിഭാഗം ജീവനക്കാരും യൂണിയനുകളുടെ തട്ടിപ്പുകള്‍ക്കെതിരെ നിലപാടെടുക്കുകയും അതോടൊപ്പം തച്ചങ്കരിയുടെ പരിഷ്‌കരണങ്ങളെ നല്ല മനസോടെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Bhai-colony 'ഭായി' കോളനിയിൽ ചെന്നിത്തല ഇന്നെത്തും  (7 minutes ago)

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (33 minutes ago)

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (1 hour ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (1 hour ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (2 hours ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (2 hours ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (2 hours ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (3 hours ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (3 hours ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (3 hours ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (4 hours ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (4 hours ago)

Malayali Vartha Recommends